ആ ടീം കളിക്കേണ്ടത് ഐഎസ്എല്ലിന്റെ ആവശ്യം, തുറന്നടിച്ച് ബൂട്ടിയ

Image 3
FootballISL

ഐഎസ്എല്‍ വിപുലീകരണ ചര്‍ച്ചകളാണല്ലോ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ഐഎസ്എലിലേക്ക് പുതിയ രണ്ട് ക്ലബുകള്‍ വരുമെന്ന അഭ്യൂഹങ്ങളും ശക്തമാണ്. ഐലീഗില്‍ കളിക്കുന്ന കൊല്‍ക്കത്തന്‍ വമ്പന്‍മാരായ ഈസ്റ്റ് ബംഗാളിന്റേയും പഞ്ചാബ് എഫ്സിയുടേയും പേരാണ് പുതുതായി ചേരുന്ന ഐഎസ്എല്‍ ടീമുകള്‍ എന്നാണ് പറഞ്ഞുകേള്‍ക്കുന്നത്.

എന്നാല്‍ ഈസ്റ്റ് ബംഗാള്‍ ഐഎസ്എല്ലില്‍ എത്തേണ്ടത് ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ കൂടി ആവശ്യമാണെന്നാണ് ഫുട്ബോള്‍ ഇതിഹാസം ബൈജിംഗ് ബൂട്ടിയ പറയുന്നത്. ഈസ്റ്റ് ബംഗാളിന്റെയും മോഹന്‍ ബഗാനിന്റേയും പ്രതാഭവും പാരമ്പര്യവുമെല്ലാം വിലമതിക്കാത്തതാണെന്നും ഈ ക്ലബുകള്‍ ഐഎസ്എല്ലില്‍ എത്തുന്നതോടെ ലീഗ് കൂടുതല്‍ ശക്തമാകുമെന്നും ബൂട്ടിയ പറയുന്നു.

‘ഇന്ത്യയിലെ ഏറ്റവും മികച്ച ലീഗ് ഐഎസ്എല്‍ ആണെങ്കില്‍ തീര്‍ച്ചയായും ഈസ്റ്റ് ബംഗാള്‍ ഐഎസ്എല്‍ കളിക്കേണ്ടതുണ്ട്. അതുപോലെ തന്നെ ഈസ്റ്റ് ബംഗാളും മോഹന്‍ ബഗാനും ലീഗ് കളിക്കേണ്ടത് ഐഎസ്എല്ലിന്റേയും ആവശ്യമാണ്. ബാഴ്സലോണയും റയല്‍ മാഡ്രിഡും ഇല്ലങ്കില്‍ ലാലിഗയ്ക്ക് പ്രസക്തി ഇല്ലാത്തത് പോലെയാണ് ഇവിടത്തെ കാര്യവും. അതായത് അതിജയിക്കണമെങ്കില്‍ ഇരുവര്‍ക്കും പരസ്പരം സഹകരണം അത്യാവശ്യമാണ്’ ബൂട്ടിയ പറയുന്നു.

അടുത്ത രണ്ടോ മൂന്നോ വര്‍ഷത്തിനുളളില്‍ ഐലീഗില്‍ നി്ന്നും ഐഎസ്എലിലേക്ക് ടീമുകള്‍ക്ക് പ്രമോഷന്‍ നല്‍കുമെന്ന് ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍ പ്രസഡന്റ് പ്രഫുല്‍ പട്ടേല്‍ പറഞ്ഞത് സൂചിപ്പിക്കുന്ന ബൂട്ടിയ ഐഎസ്എല്‍ മികച്ച ലീഗായി പരിഗണിക്കണമെങ്കില്‍ ഈസ്റ്റ് ബംഗാള്‍ ആ ലീഗില്‍ കളിക്കേണ്ടതുണ്ടെന്നും കൂട്ടിച്ചേര്‍ത്തു മോഹന്‍ ബഗാന്‍ എടികെയുമായി ലയിച്ചതിനേയും ബൂട്ടിയ വിമര്‍ശിക്കുന്നു.