ഐഎസ്എല്ലിലേക്ക് ഇത്തവണയും വിദേശികള്‍ ഒഴുകും, ക്ലബുകള്‍ക്ക് സന്തോഷ വാര്‍ത്ത
ഐഎസ്എല്‍ വിദേശ താരങ്ങളുടെ എണ്ണം ഇത്തവണ കുറയ്‌ക്കേണ്ടെന്ന് തീരുമാനം. വെള്ളിയാഴ്ച്ച ചേര്‍ന്ന ഓള്‍ ഇന്ത്യ ഫെഡറേഷന്‍ ടെക്‌നിക്കല്‍ കമ്മിറ്റി യോഗത്തിലാണ് വിദേശ താരങ്ങളുടെ എണ്ണം കുറയ്ക്കാന്‍ തീരുമാനിച്ചത്.
ഈ വരുന്ന സീസണില്‍ പതിവ് പോലെ വിദേശ താരങ്ങളെ ക്ലബുകള്‍ക്ക് സൈന്‍ ചെയ്യാം. 2021-22 സീസണില്‍ വിദേശ താരങ്ങളുടെ എണ്ണം കുറയ്ക്കാനും ടെക്‌നിക്കല്‍ കമ്മിറ്റി തീരുമാനിച്ചു. ഇതുസംബന്ധിച്ച് ഔദ്യോഗികമായ നിര്‍ദ്ദേശം ടെക്‌നിക്കല്‍ കമ്മിറ്റി എ ഐ എഫ് എഫിന് നല്‍കി.
വിദേശ താരങ്ങളുടെ എണ്ണം സംബന്ധിച്ച് അഭിപ്രായം അറിയാന്‍ ഐഎസ്എല്‍ ക്ലബുകളുമായി ഫുട്ബോള്‍ സ്പോട്സ് ഡെവലപ്പ്മെന്റ് ലിമിറ്റഡ് നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് വിദേശ താരങ്ങലുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന ആവശ്യം ബ്ലാസ്റ്റേഴ്സ് ഉന്നയിച്ചത്. മറ്റ് ക്ലബുകളാകട്ടെ ഏഴ് താരങ്ങളെന്ന ഇപ്പോഴുളള നിയമം തുടരണമെന്നും ആവശ്യപ്പെട്ടു. വിദേശ താരങ്ങളുടെ എണ്ണം കുറയ്ക്കുന്നത് സംബന്ധിച്ച് വൈകി വരുന്ന തീരുമാനം അംഗീകരിക്കില്ലെന്നും വിവിധ ക്ലബുകള്‍ പറഞ്ഞു.
അതെസമയം 2021-22 സീസണില്‍ രണ്ട് ലീഗുകളിലും 5 വിദേശ താരങ്ങള്‍ മാത്രമെ ഒരു ടീമില്‍ ഉണ്ടാകാന്‍ പാടുള്ളൂ. ഈ 5 വിദേശ താരങ്ങളില്‍ ഒന്ന് ഏഷ്യന്‍ താരമാവുകയും വേണം. നാലു താരങ്ങള്‍ക്ക് മാത്രമെ ആദ്യ ഇലവനില്‍ എത്താന്‍ ആവുകയുള്ളൂ. ഏഷ്യന്‍ ടൂര്‍ണമെന്റുകള നിലവിലുള്ള നിയമം ഇന്ത്യയിലും കൊണ്ടു വരാന്‍ ആണ് എ ഐ എഫ് എഫ് ഇതുവഴി ശ്രമിക്കുന്നത്.
എന്നാല്‍ ഈ വരുന്ന സീസണില്‍ ഐ എസ് എല്ലില്‍ 5 വിദേശ താരങ്ങള്‍ക്ക് പതിവു പോലെ ആദ്യ ഇലവനില്‍ കളിക്കാം. ഏഴു വിദേശ താരങ്ങളെ വരെ സൈനും ചെയ്യാം. ഐ എസ് എല്‍ ക്ലബുകള്‍ ഇതിനകം തന്നെ താരങ്ങളെ സൈന്‍ ചെയ്യാന്‍ തുടങ്ങിയതിനാല്‍ ആണ് തീരുമാനം ഒരു സീസണ്‍ കൂടി വൈകിപ്പിക്കുന്നത്.