കൊല്‍ക്കത്തന്‍ വമ്പന്‍മാരുടെ പുതിയ പേര് പ്രഖ്യാപിച്ചു, ലോഗോയും ജെഴ്‌സിയും തീരുമാനമായി

Image 3
Uncategorized

ഇന്ത്യന്‍ ഫുട്‌ബോള്‍ ലോകം ആകാംക്ഷയോടെ കാത്തിരുന്ന ആ വാര്‍ത്ത പുറത്ത് വന്നു. ഐഎസ്എല്ലിലേക്ക് വരുന്നതിന്റെ ഭാഗമായി 131 വര്‍ഷം പഴക്കമുളള മോഹന്‍ ബഗാനും ഐഎസ്എല്‍ ചാമ്പ്യന്‍മാരായ എടികെയുടേയും ലയനിത്തിന് പിന്നാലെ ടീമിന്റെ പേരും ജഴ്‌സിയുടേയും ലോഗോയുടേയും കാര്യം തീരുമാനമായി.

രണ്ട് ക്ലബിന്റെയും പേര് ഉള്‍ക്കൊള്ളിച്ച് എ ടി കെ മോഹന്‍ ബഗാന്‍ എന്നാണ് പുതിയ പേര് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മോഹന്‍ ബാഗന്‍ ഫാന്‍സിനെ തൃപ്തിപ്പെടുത്തും വിധം ടീമിന്റെ ജെഴ്‌സി മോഹന്‍ ബഗാന്റെ പച്ചയും മെറൂണും നിറത്തിലുള്ളത് തന്നെയാണ്. കൂടാതെ മോഹന്‍ ബഗാന്റെ ലോഗോയിലും കാര്യമായ മറ്റമില്ല. ലോഗോയില്‍ എടികെ എന്ന് കൂടെ ചേര്‍ക്കും എന്ന് മാത്രം.

കൂടാതെ ലോകോത്തര നിലവാരമുളള ഒരു ഫുട്‌ബോള്‍ അക്കാദമിയും ലയനത്തോടെ ക്ലബ് പ്രഖ്യാപിച്ചിട്ടുണ്ട്. മോഹന്‍ ബഗാന്റെ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തിയാകും അക്കാദമി പ്രവര്‍ത്തക്കുക. ഐഎസ്എല്‍ മത്സരങ്ങളും എഎഫ്‌സി മത്സരങ്ങളും നടത്താന്‍ പര്യപ്തമായ വിധത്തിലാകും അക്കാദമിയുടെ സൗകര്യങ്ങള്‍.

ലയനത്തിന് ശേഷം ബോര്‍ഡ് അംഗങ്ങള്‍ ഓണ്‍ലൈനിലൂടെ ആദ്യ മീറ്റിംഗും നടത്തി. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകനും ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലിയും ഈ മീറ്റിംഗില്‍ പങ്കെടുത്തു. എടികെയുടെ സഹഉടമായയിരുന്ന ഗാംഗുലി തനന്നെയാകും എടികെ മോഹന്‍ ബഗാന്റെയം തലവന്‍.

രണ്ട് മാസം മുമ്പാണ് ഐഎസ്എല്‍ ചാമ്പ്യന്‍മാരായ എടികെ ഐ ലീഗ് കിരീടം സ്വന്തമാക്കിയ മോഹന്‍ ബഗാനും തമ്മിലുള്ള ലയനം പ്രഖ്യാപിച്ചത്. എടികെ കൊല്‍ക്കത്തയുടെ ഉടമകളായ ആര്‍പിഎസ്ജി ഗ്രൂപ്പ് മോഹന്‍ ബഗാനെ വാങ്ങിയതോടെയാണ് രണ്ട് ക്ലബുകളും ഒരൊറ്റ ക്ലബായി മാറാന്‍ തീരുമാനിച്ചത്.