അവന്‍ വിദേശത്ത് കളിക്കേണ്ടവന്‍, ഭാവി ഇന്ത്യന്‍ നായകന്‍, മലയാളി താരത്തെ പ്രശംസിച്ച് യൂറോപ്യന്‍ സൂപ്പര്‍ താരം

Image 3
FootballISL

മലയാളി ഫുട്‌ബോള്‍ താരം ആഷിഖ് കുരൂണിയനെ പ്രശംസകൊണ്ട് മൂടി മുന്‍ ഓസ്ട്രിയന്‍ താരം മാര്‍ക്കോ സ്റ്റാന്‍കോവിച്ച്. ആഷിഖ് ഇന്ത്യന്‍ ടീമിന്റെ ഭാവി ക്യാപ്റ്റനാണെന്ന് വിലയിരുത്തുന്ന സ്റ്റാന്‍കോവിച്ച് അവന്‍ യൂറോപ്പില്‍ കളിക്കേണ്ട താരമാണെന്നും തുറന്ന് പറയുന്നു.

വിദേശ ക്ലബുകളിലേക്ക് ചേക്കേറാനും അവിടെ മികവ് പുലര്‍ത്താനും കഴിവുള്ള താരമാണ് ആഷിഖ്, പൂണെയില്‍ ആഷിഖിനൊപ്പം താന്‍ കളിച്ചിട്ടുണ്ട്. അവന്റെ കഴിവെനിക്കറിയാം. ആഷിഖ് മുമ്പ് വിയ്യാറയലിന്റെ സി ടീമിനൊപ്പം പരിശീലനം നടത്തിയിട്ടുണ്ട്, അവന്‍ ഇനിയും വിദേശത്ത് കളിക്കണം എന്നാണ് എന്റെ അഭിപ്രായം. ഇന്ത്യന്‍ ടീമിന്റെ ഭാവി ക്യാപ്റ്റനാണ് ആഷിഖ് എന്നെനിക്ക് ഉറപ്പുണ്ട്’ സ്റ്റാന്‍കോവിച്ച് പറഞ്ഞു.

ഐ.എസ്.എല്ലില്‍ രണ്ട് സീസണ്‍ കളിച്ചശേഷം ഇക്കുറി പ്രെഫഷണല്‍ ഫുട്‌ബോളില്‍ നിന്നും വിരമിച്ച താരമാണ് സ്റ്റാന്‍കോവിച്ച്. പൂണെ സിറ്റിയ്ക്കായി കളിച്ച് ഐഎസ്എല്ലില്‍ അരങ്ങേറിയ സ്റ്റാന്‍കോവിച്ച് കഴിഞ്ഞ സീസണില്‍ ഹൈദരാബദിനായാണ് പന്ത് തട്ടിയത്. ഓസ്ട്രിയന്‍ ദേശീയ ടീമില്‍ വരെ പന്ത് തട്ടിയിട്ടുളള താരമാണ് സ്റ്റാന്‍കോവിച്ച്.

ഇപ്പോള്‍ ബെംഗളുരു എഫ്.സിയുടെ താരമായ ആഷിഖ് 2016 മുതല്‍ മൂന്ന് സീസണ്‍ പൂണെ സിറ്റിക്കായി കളിച്ചിട്ടുണ്ട്. 2018-ലാണ് ആഷിഖ് ദേശീയ ടീമിനായി അരങ്ങേറുന്നത്. ഇതനികം 16 തവണ ഇന്ത്യയ്ക്കായി കളിച്ച് കഴിഞ്ഞു.