ഐറിഷ് രാജ്യന്തര താരത്തെ സ്വന്തമാക്കാനൊരുങ്ങി ബ്ലാസ്റ്റേഴ്‌സ്

Image 3
FootballISL

ഓസ്‌ട്രേലിയന്‍ പാസ്‌പോര്‍ട്ടുളള ഐറിഷ് രാജ്യന്തര താരം ആന്‍ഡി കിയോഗ് കേരള ബ്ലാസ്‌റ്റേഴ്‌സുമായി ചര്‍ച്ച നടന്നുന്നായി റിപ്പോര്‍ട്ടുകള്‍. ബ്ലാസ്‌റ്റേഴ്‌സിന്റെ ആറാം വിദേശ താരവും സെക്കന്‍ഡ് സ്‌ട്രൈക്കറുമായാണ് കിയോഗിനെ പരിഗണിക്കുന്നത്.

ബ്ലാസ്റ്റേഴ്‌സും കിയോഗും തമ്മില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും താരം ബ്ലാസ്‌റ്റേഴ്‌സിലെത്താനുളള സാധ്യത വളരെ വലുതാണെന്നുമാണ് വിവിധ ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ സീസണില്‍ ഐഎസ്എല്ലില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനായി പന്ത് തട്ടിയ താരമാണ് കിയോഗ്.

സീസണ്‍ പകുതിയില്‍ നോര്‍ത്ത് ഈസ്റ്റിലെത്തിയ താരം ഏഴ് മത്സരങ്ങള്‍ അവര്‍ക്കായി കളിച്ചിരുന്നു. ഒരു ഗോളും താരം സ്വന്തമാക്കി. 34 വയസ്സുളള താരം സൗദി ക്ലബ് അല്‍ ഖാദിയിയില്‍ നിന്നാണ് നോര്‍ത്ത് ഈസ്്റ്റിലെത്തിയത്.

നേരത്തെ ഓസീസ് എ ലീഗില്‍ പെര്‍ത്ത് ഗ്ലോറിയ്ക്കായി തകര്‍പ്പന്‍ പ്രകടനം കാഴ്ച്ച വെച്ച താരമാണ് കിയോഗ്. 128 മരങ്ങളില്‍ നിന്ന് 60 ഗോളുകളാണ് പെര്‍ത്ത് ഗ്ലോറിയ്ക്കായി താരം അടിച്ചുനീക്കിയത്. നിരവധി ഇംഗ്ലീഷ് , ഐറിഷ് ക്ലബുകള്‍ക്കായും താരം കളിച്ചിട്ടുണ്ട്.

അതെസമയം അയര്‍ലന്‍ഡ് ദേശീയ ടീമിനായി 30 മത്സരങ്ങളിലും താരം ബൂട്ടണിഞ്ഞിട്ടുണ്ട്. രണ്ട് രജ്യന്തര ഗോളുകളും താരം സ്വന്തമാക്കിയിട്ടുണ്ട്.