ഏഴ് താരങ്ങള്‍ക്കും കോച്ചിനും കോവിഡ്, ആശങ്കയില്‍ ഐഎസ്എല്‍ സംഘാടകര്‍

Image 3
FootballISL

ഇന്ത്യന്‍ സൂപ്പര്‍ ലീഗിനായി ഗോവയില്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതിനിടെ ഫുട്‌ബോള്‍ ലോകത്തിന് ആശങ്കയായി കോവിഡ് മഹാമാരിയുടെ ഭീഷണി. ഏഴ് താരങ്ങള്‍ക്കും ഒരു പരിശീലകനുമാണ് ഏറ്റവും പുതുതായി കോവിഡ് പോസിറ്റീവ് ആയിരിക്കുന്നത്.

ചെന്നൈയിന്‍ എഫ്‌സി, നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്, ഹൈദരബാദ് എഫ്‌സി, എഫ്‌സി ഗോവ എന്നീ ടീമുകളുടെ കളിക്കാര്‍ക്കും ഒരു കോച്ചിനുമാണ് കോവിഡ് പോസിറ്റീവായിരിക്കുന്നത്. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ഈസ്റ്റ് ബംഗാളും ബംഗളൂരു എഫ്‌സിയും ഒഴികെയുളള ടീമുകള്‍ ഇതിനോടകം പ്രീസീസണിനായി ഗോവയില്‍ എത്തികഴിഞ്ഞു. എല്ലാ ആഴ്ച്ചയും മൂന്ന് വീതം പരിശോധനയാണ് ഗോവയില്‍ സംഘാടകര്‍ താരങ്ങളെ വിധേയനാക്കുന്നത്. കോവിഡ് പോസിറ്റീവ് ആയ താരങ്ങളെ ഐസൊലേഷനിലേക്ക് മാറ്റിയിരിക്കുകയാണ്. രണ്ട് തവണ പരിശോധനയില്‍ കോവിഡ് നെഗറ്റീവായാല്‍ മാത്രമാണ് പോസിറ്റീവ് ആയ താരങ്ങളെ പരിശീലനത്തില്‍ ഇടങ്ങാന്‍ അനുവദിക്കു.

അതെസമയം പുതിയ വാര്‍ത്തകള്‍ കേരള ബ്ലാസ്റ്റേഴ്‌സിന് ആശങ്കപ്പെടുത്തുന്നതല്ല. ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ക്ക് ഇതുവരെ കോവിഡ് പോസിറ്റീവ് ആയിട്ടില്ല. ബ്ലാസ്‌റ്റേഴ്‌സിനെ കൂടാതെ എടികെ മോഹന്‍ ബഗാന്‍, ബംഗളൂരു എഫ്‌സി, ബംഗളൂരു എഫ്‌സി, മുംബൈ സിറ്റി എഫ്‌സി, ജംഷഡ്പൂര്‍ എഫ്‌സി, ഒഡീഷ എഫ്‌സി എന്നീ ക്ലബുകളില്‍ ആര്‍ക്കും ഇതുവരെ കോവിഡ് പോസിറ്റീവായിട്ടില്ല.