ഐഎസ്എല്ലില്‍ അടിമുടി മാറ്റം, വിദേശ താരങ്ങളുടെ എണ്ണം വെട്ടിച്ചുരുക്കി

ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ എട്ടാം സീസണ്‍ മുതല്‍ വിദേശ താരങ്ങളുടെ എണ്ണം കുറിയ്ക്കുന്നു. പ്ലെയിംഗ് ഇലവനില്‍ ഇനിമുതല്‍ നാല് വിദേശ താരങ്ങള്‍ ആയാണ് കുറയ്ക്കുന്നത്. അടുത്ത സീസണ്‍ മുതല്‍ നാല് വിദേശതാരങ്ങള്‍ക്കെ കളത്തില്‍ അനുമതിയുണ്ടാകു.

കൂടാതെ ഒരോ ടീമിനും ആറ് വിദേശ താരങ്ങളെ മാത്രമാണ് സൈന്‍ ചെയ്യാനും അനുമതിയുളളു. ഏഴാമതൊരു വിദേശ താരത്തെ കൂടി ടീമില്‍ ഉള്‍പ്പെടുത്തണമെങ്കില്‍ ഏതെങ്കിലും ഒരു വിദേശ താരം മാര്‍ക്യൂ താരമായിരിക്കണം.

വിദേശ താരങ്ങളില്‍ ഒരാള്‍ ഏഷ്യയില്‍ നിന്നുളള വിദേശ താരം ആയിരിക്കണം എന്ന നിബന്ധനയും ഉണ്ട്. ആദ്യ ഇലവനില്‍ നാല് വിദേശ താരങ്ങള്‍ക്ക് മാത്രമെ കളിക്കാനും കഴിയു. ഐഎസ്എല്ലില്‍ വിദേശ താരങ്ങളുടെ എണ്ണം കുറയ്ക്കാന്‍ വേണ്ടിയുള്ള ഔദ്യോഗിക നീക്കങ്ങള്‍ കഴിഞ്ഞ സീസണില്‍ തന്നെ നടത്തിയിരുന്നു എങ്കിലും ക്ലബുകളുടെ പ്രതിഷേധങ്ങള്‍ കാരണമാണ് അന്ന് അത് നടക്കാതിരുന്നത്.

എഎഫ്‌സി മാനദണ്ഡ പ്രകാരമാണ് വിദേശ താരങ്ങളുടെ എണ്ണം വെട്ടിക്കുറയ്ക്കുന്നത്. നിലവില്‍ ഐഎസ്എല്ലന് പുറമെ മറ്റെല്ലാ ഏഷ്യന്‍ ലീഗുകളിലും നിലവില്‍ നാല് വിദേശ താരങ്ങളെ മാത്രമാണ് അനുവദിക്കുന്നത്. 2014ല്‍ ഐ എസ് എല്‍ തുടങ്ങുന്ന കാലത്ത് ആറ് വിദേശ താരങ്ങള്‍ക്ക് ആദ്യ ഇലവനില്‍ കളിക്കാമായിരുന്നു. പിന്നീട് 2017-18 സീസണിലാണ് അത് അഞ്ചാക്കി കുറച്ചത്.

ഇതിന് പുറമെ ഒരോ ടീമിലും നിര്‍ബന്ധമായും നാലു ഡെവല്പ്‌മെന്റ് താരങ്ങളും ഈ സീസണ്‍ മുതല്‍ വേണം. രണ്ട് ഡെവല്പമെന്റ് താരങ്ങള്‍ മാച്ച് സ്‌ക്വഡിലും ഉണ്ടായിരിക്കണം.

You Might Also Like