ഐഎസ്എല്‍ പുതിയ സീസണ്‍ തുടങ്ങുന്ന സമയം പുറത്ത്, ലോകകപ്പ് ഭീഷണി

Image 3
FootballISL

ഐഎസ്എല്‍ ഏഴാാം സീസണ്‍ ഈ വര്‍ഷം നവംബറില്‍ തുടങ്ങാന്‍ ധാരണ. സാദാരണ എല്ലാ വര്‍ഷവും ഒക്ടോബറിലാണ് ഐഎസ്എല്‍ തുടങ്ങാറ്. എന്നാല്‍ കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഒരു മാസം വൈകിപ്പിക്കാനാണ് അധികൃതരുടെ തീരുമാനം.

‘കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ നിലവില്‍ ഐഎസ്എല്‍ നവംബറില്‍ തുടങ്ങാനാണ് ആലോചന. അതിനിടെയാണ് ഫിഫ അണ്ടര്‍ 17 ലോകകപ്പ് നവംബറില്‍ പ്രഖ്യാപിച്ചിരി്കകുന്നത്. രാജ്യത്തിന്റെ സാഹചര്യം അനുസരിച്ച് ഉചിത തീരുമാനം എടുക്കും’ എഐഎഫ്എഫ് വ്ക്തവ് പറഞ്ഞു.

ഫെബ്രുവരി മാര്‍ച്ച് മാസത്തില്‍ നടക്കേണ്ട വനിതാ ലോകകപ്പാണ് ഫിഫ നവംബറിലേക്ക് മാറ്റിയിരിക്കുന്നത്. അങ്ങനെയെങ്കില്‍ ഐഎസ്എല്ലും വനിതാ ലോകകപ്പും തമ്മില്‍ ഇടകലരാന്‍ സാധ്യതയുണ്ട്. ഇതിന് ഇരു സംഘാടകരും ഒരുമിച്ചിരുന്ന് പരിഹാരം കാണേണ്ടി വരും.

കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്തയാണ് ഐഎസ്എല്‍ കിരീടം സ്വന്തമാക്കിയത്. കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ അടച്ചിട്ട സ്റ്റേഡിയത്തിലായിരുന്നു മത്സരം നടന്നത്.