എ ലീഗ് സൂപ്പര്‍ താരത്തെ റാഞ്ചി, ഹൈദരാബാദിന്റെ സര്‍പ്രൈസ് നീക്കം

Image 3
FootballISL

ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരത്തെ സ്വന്തമാക്കി ഐഎസ്എല്‍ ക്ലബ് ഹൈദരാബാദ് എഫ്‌സി. എ ലീഗ് ക്ലബ് പെര്‍ത്ത് ഗ്ലോറി എഫ്‌സിയില്‍ കളിക്കുന്ന ഓസീസ് വിംഗര്‍ ജോയല്‍ ചെനേസിനെയാണ് ഹൈദരാബാദ് എഎഫ്‌സി സ്വന്തമാക്കിയിരിക്കുന്നത്. ലെഫ്റ്റ് വിംഗാണ് 30കാരനായ ചെനേസിന്റെ പൊസിഷന്‍.

ഓസ്‌ട്രേലിയയെ കൂടാതെ ന്യൂസിലന്‍ഡ്, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ വിവിധ ക്ലബുകളുകളില്‍ കളിച്ചിട്ടുളള താരമാണ് ചെനേസ്. കഴിഞ്ഞ വര്‍ഷം പെര്‍ത്ത് ഗ്ലോറിയ്ക്കായി എഎഫ്‌സി ചാമ്പ്യന്‍സ് ലീഗില്‍ ചെനേസ് ബൂട്ടണിഞ്ഞിരുന്നു.

പെര്‍ത്ത് ഗ്ലോറിക്കായി 2016 മുതല്‍ കളിക്കുന്ന താരം 60 മത്സരങ്ങളില്‍ നിന്ന് ആറ് ഗോളും നേടിയിട്ടുണ്ട്. ഇരുപാര്‍ശ്യങ്ങളിലും കളിക്കാനാകുന്ന താരം അതിവേഗം നടത്തുന്ന നീക്കങ്ങളിലൂടെ പലപ്പോഴും എതിരാളികള്‍ക്ക് അപകടം സൃഷ്ടിക്കാറുണ്ട്. കഴിഞ്ഞ വര്‍ഷം ചെനേസ് പായിച്ച 22 ഷോട്ടുകളില്‍ 11ഉം ലക്ഷ്യത്തിലേക്കായിരുന്നു എന്നത് ശ്രദ്ധേയമാണ്.

നിലവില്‍ നിരവധി പുതിയ താരങ്ങളെ സ്വന്തമാക്കാനുളള നീക്കം നടത്തുന്നുണ്ട് ഹൈദരാബാദ്. ഐഎസ്എല്ലില്‍ ആദ്യമായി കഴിഞ്ഞ വര്‍ഷം അരങ്ങേറിയ ഹൈദരാബദ് ലീഗില്‍ ഏറ്റവും അവസാനക്കാരായാണ് സീസണ്‍ അവസാനിപ്പിച്ചത്. ഇതോടെ കഴിഞ്ഞ സീസണില്‍ കളിച്ച 10 താരങ്ങളെ ഹൈദരാബാദ്് റിലീസ് ചെയ്തിരുന്നു.