നോര്‍ത്ത് ഈസ്റ്റ് സൂപ്പര്‍താരത്തെ റാഞ്ചി എഫ്‌സി ഗോവ

Image 3
ISL

നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് വിങ്ങര്‍ റെഡീം ത്‌ലാങിനെ റാഞ്ചി ഐഎസ്എല്‍ വമ്പന്‍മാരായ എഫ്‌സി ഗോവ. താന്‍ ക്ലബ് വിടുന്നു എന്ന റെഡീമിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ഗോവയാണ് റെഡീമിനെ റാഞ്ചിയിരിക്കുന്നു എന്ന വിവരം പുറത്ത് വരുന്നത്. ബംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദി ബ്രിഡ്ജ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

തന്നെ ഇതുവരെ പിന്തുണച്ച ക്ലബിലെ ഒഫീഷ്യല്‍സിനും ആരാധകര്‍ക്കും തന്റെ നന്ദി രേഖപ്പെടുത്തുന്നതായി റെഡീം പ്രത്യേക കുറിപ്പില്‍ പറഞ്ഞു.

അവസാന രണ്ടു വര്‍ഷമായി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനായി തകര്‍പ്പന്‍ പ്രകടനം കാഴ്ച്ചവെക്കുന്ന താരമാണ് റെഡീം. റൈറ്റ് വിങ്ങറായി കളിക്കുന്ന റെഡീം നോര്‍ത്ത് ഈസ്റ്റിനായി ഇതുവരെ 35 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. നാലു ഗോളും റെഡീം നോര്‍ത്ത് ഈസ്റ്റിനായി നേടിയിട്ടുണ്ട്. ഇതില്‍ മൂന്ന് ഗോളും ഈ കഴിഞ്ഞ സീസണിലായിരുന്നു വന്നത്.

ഗോവയില്‍ ജാക്കിചന്ദിന് പകരക്കാരനായിട്ടാണ് റെഡീമിനെ പരിഗണിക്കുന്നത്. ജംഷഡ്പൂര്‍ എഫ്‌സിയിലേക്കാണ് ജാക്കിചന്ദ് കൂടുമാറിയത്. നിരവധി താരങ്ങളാണ് ഈ സീസണില്‍ എഫ്‌സി ഗോവയ്ക്ക് ഇതിനോടകം നഷ്ടമായത്. നായകന്‍ മന്ദര്‍ റാവു ദേശായ്, ജാക്കിചാന്ദ് സിംഗ്, മന്‍വീര്‍ സിംഗ്, അഹമ്മദ് ജൊഹ്രു, മുര്‍തദ്ദ ഫാള്‍ തുടങ്ങിയ താരങ്ങളാണ് ഈ സീസണില്‍ ഗോവ വിട്ടത്. അതിനാല്‍ തന്നെ പുതിയ പരിശീലകന് കീഴില്‍ ഗോവയ്ക്ക് മറ്റൊരു ടീമിനെ നിര്‍മ്മിക്കേണ്ടതുണ്ട്.

https://www.instagram.com/p/CA2cXb2FpOG/?utm_source=ig_embed