ഇഷ്ഫാഖിനെതിരെ ഷറ്റോരി, ‘ബ്ലാസ്റ്റേഴ്‌സില്‍ ചില കാര്യങ്ങളില്‍ എനിക്ക് മിണ്ടാന്‍ പോലും സ്വാതന്ത്രമുണ്ടായിരുന്നില്ല

കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ പരിശീലകനായിരുന്നിട്ടും കഴിഞ്ഞ സീസണില്‍ പല കാര്യത്തിലും തനിയ്ക്ക് അഭിപ്രായം പറയാന്‍ പോലും സ്വാതന്ത്രമുണ്ടായിരുന്നില്ലെന്ന് മുന്‍ കോച്ച് എല്‍ഗോ ഷറ്റോരി. സ്‌പോസ്‌കീഡയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് ഷറ്റോരി ഇക്കാര്യം വെളിപ്പെടുത്തുന്നത്.

‘ബ്ലാസ്റ്റേഴ്‌സിന് ഏറെ കാലം വിജയങ്ങള്‍ ഉണ്ടാക്കാമെന്ന്് ഞാന്‍ വിശ്വസിച്ചിരുന്നു. മാനേജുമെന്റും പരിശീലകനും യോജിച്ച് ടീം കെട്ടിപ്പടുക്കാന്‍ സാധിച്ചിരുന്നെങ്കില്‍ അത് സാധ്യവുമായിരുന്നു. പക്ഷെ ബ്ലാസ്റ്റേഴ്‌സില്‍ ഇന്ത്യന്‍ താരങ്ങളെ തിരഞ്ഞെടുക്കുന്നതില്‍ എന്തെങ്കിലും പറയാന്‍ എനിയ്ക്ക് അനുവാദമുണ്ടായിരുന്നില്ല’ ഇഷ്ഫാഖിനെ ലക്ഷ്യം വെച്ച് ഷറ്റോരി പറയുന്നു.

ബ്ലാസ്റ്റേഴ്‌സിലെ ഇന്ത്യന്‍ താരങ്ങളെ തിരഞ്ഞെടുക്കുന്നതിനുളള ചുമത വഹിച്ചത് അസിസ്റ്റന്റ് കോച്ച് ഇഷ്ഫാഖായിരുന്നു. ഇന്ത്യന്‍ താരങ്ങളെ തിരഞ്ഞെടുക്കുന്നതില്‍ ഇഷ്ഫാഖിന് പൂര്‍ണ്ണ സ്വാതന്ത്രമാണ് മാനേജുമെന്റ് നല്‍കിയിരുന്നത്.

‘ഞാനിക്കാര്യം വെറുതെ വിമര്‍ശിക്കാന്‍ വേണ്ടി പറയുന്നതല്ല. എന്നാല്‍ ഞങ്ങള്‍ ശക്തരായ ഇന്ത്യന്‍ താരങ്ങളുണ്ടായിരുന്നില്ല. ഇതൊരിക്കലും എളുപ്പമായിരുന്നില്ല. എങ്കിലും അടുത്ത സീസണില്‍ ഞാനിഷ്ടപ്പെടും വിധം ടീമിനെ ഉണ്ടാക്കാമെന്ന് ഞാന്‍ കരുതിയിരുന്നു. എന്നാല്‍ അതിന് ഒരു ചാന്‍സ് അവര്‍ അനുവദിച്ച് തന്നില്ല’ ഷറ്റോരി കൂട്ടിചേര്‍ത്തു. നിലവില്‍ സ്പാനിഷ് പരിശീലകന്‍ കിബൂ വികൂനയാണ് ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലകന്‍.

You Might Also Like