അവന്‍ കളിച്ച് തുടങ്ങിയത് മുതലാണ് ജീവനുളള പിച്ചില്‍ കളിയാസ്വദിക്കാന്‍ തുടങ്ങിയത്, അതുവരെ ഇരയായിരുന്നു നമ്മള്‍

സനല്‍ കുമാര്‍ പത്മനാഭവന്‍

നല്ല പച്ചപ്പുള്ള ജീവനുള്ള പിച്ചില്‍ സ്ലിപ്പിലും , ഫസ്റ്റ് സ്ലിപ്പിലും , സെക്കന്റ് സ്ലിപ്പിലും , തേര്‍ഡ് സ്ലിപ്പിലും , ഫ്‌ലൈ സ്ലിപ്പിലും ഫീല്‍ഡേഴ്‌സിനെ നിരത്തി നിര്‍ത്തി ബാറ്‌സ്മാനെ ഡ്രൈവിന് മോഹിപ്പിച്ചു എഡ്ജ് എടുപ്പിക്കുന്ന ബൗളര്‍മാര്‍
അത് തന്നെയാകും ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും മനോഹരമായ കാഴ്ചയും !

ജീവനുള്ള പിച്ചുകള്‍ നിറഞ്ഞ വിദേശ പര്യടനങ്ങളില്‍ മിക്കപ്പോഴും ഇരയുടെ സ്ഥാനത്തു ഇന്ത്യന്‍ ബാറ്റസ്മാന്‍മാര്‍ ആയതു കൊണ്ട് ഒരിക്കല്‍ പോലും മനസ് കൊണ്ട് ആസ്വദിക്കാന്‍ വയ്യാതിരുന്ന ആ ഫീല്‍ഡിങ് സെറ്റപ്പിന്റെയും അഗ്രസീവ് ബൗളിങിന്റെയും ലഹരിയുടെ അനുഭൂതി ആസ്വദിച്ചു അനുഭവിച്ചു തുടങ്ങിയത് 2008 ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പര്യടനത്തിലെ വാക്കാ ടെസ്റ്റ് മുതലാവാം……..

ഇഷാന്ത് ശര്‍മ്മ എന്ന ആറടി നാലിഞ്ച് കാരന്‍ ഇന്ത്യന്‍ കുപ്പായം അണിഞ്ഞു തുടങ്ങിയ കാലം മുതല്‍ ബാറ്‌സ്മാന്റെ വിക്കറ്റിന് ചുറ്റും ഫീല്‍ഡര്‍മാരെ വിന്യസിച്ചു കൊണ്ട് അവരുടെ ടെക്നിക്കല്‍ എബിലിറ്റിയെ ചോദ്യം ചെയ്യുന്ന രീതിയില്‍ ഇന്‍സ്വിങ്ങറുകളും , ഔട്‌സ്വിങ്ങറുകളും സ്ലോ സ്‌ട്രെയ്റ്ററുകളും , ബൗണ്‍സറുകളും, ഇടയില്‍ 150 സ്പീഡിലുള്ള സര്‍പ്രൈസ് ഡെലിവറികളും കൊണ്ട് ശര്‍മ്മ അവരെ വെല്ലു വിളിക്കുന്ന കാഴ്ച !

ഓസ്ട്രേലിയയിലും , ഇംഗ്ലണ്ടിലും , ദക്ഷിണാഫ്രിക്കയിലും , വെസ്റ്റ് ഇന്‍ഡീസിലും എല്ലാം എത്രയെത്ര മികച്ച സ്‌പെല്ലുകള്‍……


കപില്‍ ദേവിന് ശേഷം , ഇന്ന് അയാള്‍ രാജ്യത്തിന് വേണ്ടി 100 ടെസ്റ്റുകള്‍ കളിക്കുന്ന രണ്ടാമത്തേ ഫാസ്റ്റ് ബൗളര്‍ ആകുക ആണു….
അഭിനന്ദനങ്ങള്‍ ഇഷാന്ത്…..

കടപ്പാട്: സ്‌പോട്‌സ് പാരഡൈസോ ക്ലബ്

 

You Might Also Like