അവസാന ശ്വാസം വരെ പന്തെറിയും, പോരാളിയാണവന്‍, ഇന്ത്യയുടെ ‘കാട്ടുപോത്ത്’

സംഗീത് ശേഖര്‍

ഏക് ഓര്‍ ഓവര്‍ കരേഗാ ? ഹാം മേം കരൂങ്കാ .നീണ്ടൊരു സ്‌പെല്ലിനു ശേഷം തളര്‍ന്നെങ്കിലും അനില്‍ കുംബ്ലെയുടെ ചോദ്യത്തിന് പയ്യന്റെ മറുപടി അതായിരുന്നു. ആദ്യ പന്തില്‍ തന്നെ റിക്കി പോണ്ടിങ് സ്ലിപ്പിലെക്ക് എഡ്ജ് ചെയ്തു മടങ്ങുമ്പോള്‍ ഇന്ത്യക്കൊരു നിലവാരമുള്ള ഫാസ്റ്റ് ബൗളര്‍ ജനിച്ചിരുന്നു .

റിക്കി പോണ്ടിങ് ഇന്ത്യയില്‍ സ്പിന്നിനെതിരെ പതറുന്നത് പലതവണ കണ്ടിട്ടുണ്ട് .വാക്കയിലെ പേസും ബൗണ്‍സുമുള്ള ട്രാക്കില്‍ ഒരിന്ത്യന്‍ പേസറുടെ മുന്നില്‍ റിക്കി പോണ്ടിങ് ചൂളുന്ന കാഴ്ച അപൂര്‍വങ്ങളില്‍ അപൂര്‍വമായിരുന്നു. 135 -140 റേഞ്ചില്‍ വരുന്ന ബൂമിങ് ഇന്‍സ്വിങ്ങറുകളും പിച്ച് ചെയ്തതിനു ശേഷം പുറത്തേക്ക് മൂവ് ചെയ്യുന്ന അവെ സ്വിങ്ങറുകളും കൊണ്ടൊരു 19 വയസ്സുകാരന്‍ ഒരിതിഹാസത്തെ ക്രീസില്‍ തളച്ചിട്ട ഒരു മണിക്കൂര്‍ .ഇഷാന്തിന്റെ ഡെലിവറികള്‍ പിച്ച് ചെയ്തതിനു ശേഷം എങ്ങോട്ടാണ് മൂവ് ചെയ്യുന്നതെന്ന് ജഡ്ജ് ചെയ്യുന്നതില്‍ പോണ്ടിങ് സ്ട്രഗിള്‍ ചെയ്ത ദിവസം.

ഇഷാന്ത് ക്രിയേറ്റ് ചെയ്ത ബൗണ്‍സും ഷാര്‍പ്പ് ഇന്‍വെഡ് മൂവ് മെന്റും നിറഞ്ഞു നിന്നൊരു ഷാര്‍പ്പ് സ്‌പെല്ലിനെ പോണ്ടിങ് ഒരുവിധം അതിജീവിച്ചെന്നു കരുതിയ സമയത്തും ഇഷാന്ത് ശര്‍മ്മ റിലന്റ് ലസായി ആ പ്രൈസ് വിക്കറ്റിനായി ആക്രമണം തുടരുക തന്നെയാണ് ചെയ്തത്.

റിക്കി തന്റെ കരിയറില്‍ തന്നെ ഏറ്റവും വിഷമിപ്പിച്ച ഓവറായി ഫ്‌ലിന്റോഫിന്റെ റിവേഴ്സ് സ്വിങിങ് മാസ്റ്റര്‍ ക്ളാസ്സിനെ തിരഞ്ഞെടുത്തതില്‍ എതിരഭിപ്രായമില്ലെങ്കിലും റിക്കി പോണ്ടിങ് തന്റെ ഇല്ലസ്ട്രിയസ് കരിയറില്‍ ഒരിക്കലും മറന്നു കളയാന്‍ സാധ്യതയില്ലാത്തൊരു തകര്‍പ്പന്‍ സ്‌പെല്‍ തന്നെയായിരുന്നു ഇഷാന്ത് ശര്‍മയെന്ന പയ്യന്‍ അന്നവതരിപ്പിച്ചത്.

കപിലിനും സഹീറിനും ശേഷം ടെസ്റ്റില്‍ 300 തികക്കുന്ന മൂന്നാമത്തെ മാത്രം ഇന്ത്യന്‍ പേസര്‍. ജവഗല്‍ ശ്രീനാഥിന് പോലും കൈവരിക്കാന്‍ കഴിയാതെ പോയൊരു നേട്ടം.

പേസ് ബൗളര്‍മാരുടെ നടുവൊടിക്കുന്ന ഉപഭൂഖണ്ഡത്തിലെ വെല്ലുവിളികളെയും പരിക്കുകളെയും അതിജീവിച്ചു കൊണ്ട് ഇഷാന്ത് ശര്‍മ്മ പോരാട്ടം തുടരുകയാണ് .

മറ്റേതൊരു ഇന്ത്യന്‍ പേസറെയും പോലെ കാലം ഇഷാന്തിന്റെയും പേസ് ചോര്‍ത്തി കളഞ്ഞിട്ടുണ്ട് . ഫോമില്ലായ്മയും പരിക്കും നിറഞ്ഞു നിന്നൊരു കാലയളവിനെ അതിജീവിച്ചു കൊണ്ട് ഇഷാന്ത് ശര്‍മ്മ സാഹചര്യങ്ങളോട് അഡാപ്റ്റ് ചെയ്യാന്‍ പഠിച്ചു കൊണ്ടാണ് തിരിച്ചു വന്നത്.

പേസിനെ തുണക്കാത്ത പിച്ചുകളില്‍ സീം പ്രസന്റേഷനിലും ബൗണ്‍സിലും ശ്രദ്ധ കേന്ദ്രീകരിച്ചു ഷോര്‍ട്ട് ഓഫ് ഗുഡ് ലെങ്ത് ഡെലിവറികളില്‍ നിന്നും ഗുഡ് ലെങ്ങ്തിലേക്കു മാറുകയും പന്ത് കുറേക്കൂടെ മുന്നിലേക്ക് പിച്ച് ചെയ്യുകയും ചെയ്തു കൊണ്ടാണ് ഇഷാന്ത് തന്റെ കരിയറിനെ പുനരുജ്ജീവിപ്പിച്ചത്. ഇന്ത്യ അവതരിപ്പിച്ച പേസര്‍മാരില്‍ മികച്ചവരില്‍ ഒരാള്‍ .

കടപ്പാട്: സ്‌പോട്‌സ് പാരഡൈസോ ക്ലബ്

300 വിക്കറ്റ് സ്വന്തമാക്കിയ ഇഷാന്ത് ശര്‍മ്മയ്ക്ക് ആശംസകള്‍

 

You Might Also Like