പുതിയ ടീമില്‍ ചേര്‍ന്ന് റിഷഭ് പന്ത്, സര്‍പ്രൈസ് നീക്കം

Image 3
CricketTeam India

ഡല്‍ഹി പ്രീമിയര്‍ ലീഗിന്റെ ഉദ്ഘാടന സീസണിലെ കളിക്കാരുടെ ഡ്രാഫ്റ്റില്‍ ഇന്ത്യന്‍ താരങ്ങളുടെ നീണ്ടനിര. ഇന്ത്യന്‍ സൂപ്പര്‍ താരങ്ങളായ റിഷഭ് പന്ത്, ഇഷാന്ത് ശര്‍മ, യഷ് ദുള്‍, ആയുഷ് ബഡോണി, അനുജ് റാവത്ത്, ഹര്‍ഷിത് റാണ എന്നിവര്‍ പ്രധാന താരങ്ങള്‍.

പുരാണി ദില്ലി 6 ടീമില്‍ റിഷഭും ഇഷാന്തും ചേര്‍ന്നപ്പോള്‍ നോര്‍ത്ത് ദില്ലി സ്‌ട്രൈക്കേഴ്‌സ് പേസര്‍ ഹര്‍ഷിത് റാണയെ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തി. മുന്‍ അണ്ടര്‍ 19 ക്യാപ്റ്റന്‍ യഷ് ദുള്‍ സെന്‍ട്രല്‍ ദില്ലി കിംഗ്സിന്റെ ഭാഗമാണ്. ഇന്ത്യന്‍ താരങ്ങള്‍ക്ക് പുറമെ ഐപിഎല്‍, ദേശീയ, അണ്ടര്‍ 19 താരങ്ങള്‍ ഉള്‍പ്പെടെ ഡല്‍ഹിയില്‍ നിന്നുള്ള 270 ക്രിക്കറ്റ് കളിക്കാര്‍ ഡ്രാഫ്റ്റ് സംവിധാനത്തില്‍ പങ്കെടുത്തു.

റിഷഭ് പന്തും ഇഷാന്ത് ശര്‍മയ്ക്കും പുറമെ പുരാണി ദില്ലി 6 ടീമില്‍ ഐപിഎല്‍ 2024 ല്‍ ഡല്‍ഹി ക്യാപിറ്റല്‍സിനായി കളിച്ച ലളിത് യാദവ്, ശിവം ശര്‍മ എന്നിവരും ഫ്രാഞ്ചൈസിയുടെ ജേഴ്‌സി അണിയും. അര്‍പിത് റാണ, പ്രിന്‍സ് യാദവ് എന്നിവരുടെ സേവനങ്ങളും പുരാണി ദില്ലി 6 ന് ലഭിക്കും.

ഹൃതിക് ഷോക്കീന്‍, നവ്ദീപ് സെയ്നി, ദേവ് ലക്ര, ദീപക് പൂനിയ, ശിവാങ്ക് വസിഷ്ഠ് എന്നിവരും വെസ്റ്റ് ദില്ലി ലയണ്‍സില്‍ ചേര്‍ന്നു. യശ് ദുള്‍, പ്രിന്‍സ് ചൗധരി, ഹിതന്‍ ദലാല്‍, ജോണ്ടി സിദ്ദു, ലക്ഷയ് താരേജ എന്നിവര്‍ക്ക് സെന്‍ട്രല്‍ ദില്ലി കിംഗ്‌സ് അവസരം നല്‍കി.

റാവത്ത്, സിമര്‍ജീത് സിംഗ്, ഹിമ്മത് സിംഗ്, ഹിമാംശു ചൗഹാന്‍, ഹര്‍ഷ് ത്യാഗി എന്നിവര്‍ ഈസ്റ്റ് ദില്ലി റൈഡേഴ്സിനായി കളിക്കും. ആയുഷ് ബഡോണി, കുല്‍ദീപ് യാദവ്, പ്രിയാന്‍ഷ് ആര്യ, സുമിത് മാത്തൂര്‍ എന്നിവരെ സൗത്ത് ദില്ലി സൂപ്പര്‍സ്റ്റാര്‍സ് ടീമില്‍ ഉള്‍പ്പെടുത്തി.

സ്ത്രീകളുടെ ഡ്രാഫ്റ്റില്‍ ശ്വേത സെഹ്ൃമംമതേിനെ സൗത്ത് ദില്ലി സൂപ്പര്‍സ്റ്റാര്‍സ് ടീമിലെത്തിച്ചു. പ്രിയ പൂനിയ ഈസ്റ്റ് ദില്ലി നൈറ്റ് റൈഡേഴ്‌സിനായി കളിക്കും. സെന്‍ട്രല്‍ ദില്ലി ക്വീന്‍സ് (സെന്‍ട്രല്‍ ദില്ലി കിംഗ്സ്) ലക്ഷ്മി യാദവിന് അവസരം നല്‍കിയപ്പോള്‍ സോണി യാദവ് നോര്‍ത്ത് ദില്ലി സ്‌ട്രൈക്കേഴ്സിലേക്ക് പോയി.

ആഗസ്റ്റ് 17 മുതല്‍ സെപ്റ്റംബര്‍ 8, 2024 വരെയാണ് ഡിപിഎല്ലിന്റെ ആദ്യ സീസണ്‍. എല്ലാ മത്സരങ്ങളും അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ നടക്കും. ഉദ്ഘാടന പതിപ്പില്‍ 40 മത്സരങ്ങള്‍ ഉണ്ടാകും, അതില്‍ 33 പുരുഷ വിഭാഗത്തിലും 7 സ്ത്രീ വിഭാഗത്തിലും ഉള്‍പ്പെടുന്നു.