വാക്കുമുറിഞ്ഞു, കണ്ണീര്‍പൊഴിച്ച് റിഷഭ്, ഈ യുവ നായകന്‍ ആകെ തകര്‍ന്നിരിക്കുന്നു

ഐപിഎല്ലില്‍ ചരിത്രകുതിപ്പായിരുന്നു ഡല്‍ഹി ക്യാപിറ്റല്‍സ് നടത്തിയത്. ലീഗ് റൗണ്ടില്‍ എതിരാളികളെയെല്ലാം പിന്നിലാക്കി റിഷഭ് പന്തിന്റെ കുട്ടികള്‍ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്യുകയും ചെയ്തു. എന്നാല്‍ പ്ലേഓഫില്‍ ആദ്യം ചെന്നൈ സൂപ്പര്‍ കിംഗ്‌സിനോടും പിന്നീട് എലിമിനേറ്ററില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് തോറ്റ് സീസണ്‍ അവസാനിപ്പിക്കാനായിരുന്നു അവരുടെ വിധി.

കൊല്‍ക്കത്തയ്‌ക്കെതിരായ എലിമിനേറ്ററിലെ തോല്‍വി അത്ര പെട്ടെന്നൊന്നും ഡല്‍ഹിയ്ക്ക് മറക്കാനാകില്ല. വിജയം ഏതാണ്ട് ഉറപ്പിച്ചിടത്ത് നിന്നാണ് രാഹുല്‍ ത്രിപാതിയുടെ സിക്‌സര്‍ ഡല്‍ഹിയുടെ ഹൃദയം തകര്‍ത്തത്.

മത്സര ശേഷം ഏറെ നിരാശനായി കാണപ്പെട്ട പന്ത് ഐപിഎല്‍ പ്രെസന്റേഷനില്‍ സംസാരിക്കാന്‍ വാക്കുകളില്ലാതെ തപ്പിതടയുന്നതും ക്രിക്കറ്റ് ലോകം കണ്ടു. ഇന്ത്യന്‍ യുവതാരത്തെ ഇത്ര നിരാശനായി ഈയടുത്തൊന്നും ക്രിക്കറ്റ് ലോകം കണ്ടിട്ടില്ല.

‘എനിക്ക് ഇപ്പോള്‍ പറയുവാന്‍ പോലും വാക്കുകള്‍ ഇല്ല. എന്താണ് ഇപ്പോള്‍ ഈ നേരം സംസാരിക്കേണ്ടത് എന്നും എനിക്ക് അറിയില്ല. ഞങ്ങള്‍ക്ക് ജയിക്കാനായി കഴിയും എന്നാണ് അവസാനത്തെ ഓവര്‍ വരെ വിശ്വസിച്ചത്. ഞങ്ങള്‍ സീസണില്‍ വളരെ ഏറെ മികച്ച ക്രിക്കറ്റ് തന്നെയാണ് പുറത്തെടുത്തത്. ഡല്‍ഹി ക്യാപിറ്റല്‍സ് ടീം എക്കാലവും പോസിറ്റീവാണ്. ഇനി വരുന്ന സീസണുകളില്‍ അതാകും എല്ലാ ആരാധകരും പ്രതീക്ഷിക്കുക’ റിഷാബ് വൈകാരികനായി പറഞ്ഞു

ഒടുവില്‍ ഡല്‍ഹി ഡ്രസിങ് റൂമില്‍ നിന്ന റിഷാബ് പന്തിനെ ഹെഡ് കോച്ച് റിക്കി പോണ്ടിങ് ആശ്വസിപ്പിക്കുകയായിരുന്നു.

You Might Also Like