ഇനി ബെഞ്ചിലിരിക്കാനാവില്ലെന്നു ഇസ്കോ, കൈവിടാനൊരുങ്ങി റയൽ മാഡ്രിഡ്‌,

സ്പാനിഷ് ക്ലബ്ബായ മലാഗയിൽ നിന്നും 2013ൽ  റയൽ മാഡ്രിഡിലെത്തിയ സ്പാനിഷ് താരമാണ് ഇസ്കോ. ആറു വർഷത്തെ  റയൽ മാഡ്രിഡ്‌ കരിയറിന് ശേഷം റയൽ മാഡ്രിഡ്‌ വിടണമെന്ന  ആഗ്രഹം ക്ലബിനോട് അറിയിച്ചിരിക്കുകയാണ് ഇസ്കോ. സിദാനു കീഴിൽ താരത്തിനു അവസരങ്ങൾ കുറഞ്ഞ താരത്തിനു ബെഞ്ചിലായിരുന്നു അധികവും സ്ഥാനം. എന്നാൽ ഈ ജനുവരിയിൽ ക്ലബ്ബ് വിടാനുള്ള നീക്കത്തിന് റയലും പച്ചക്കൊടി കാണിച്ചുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

പിതാവും ഏജന്റുമായ ഫ്രാൻസിസ്‌കോ അലാർകോൺ വഴിയാണ് ഇസ്കോ റയലിനോട് ക്ലബ്ബ് വിടാനുള്ള നീക്കം അവതരിപ്പിച്ചത്. താരത്തിനു ക്ലബ്ബ് വിടാനുള്ള നീക്കത്തിന് സൗകര്യമൊരുക്കാൻ റയൽ മാഡ്രിഡും തയ്യാറായിരിക്കുകയാണ്. കൂടുതൽ കളി സമയം ലഭിക്കാൻ ക്ലബ്ബ് വിടാനാണ് നീക്കാമെങ്കിൽ അതിനു തടയിടാൻ നിൽക്കില്ലെന്നു സിദാനും അറിയിച്ചിരിക്കുകയാണ്. ലൂയിസ് എൻരിക്കെയുടെ സ്പെയിനിലേക്ക് കൂടുതൽ മത്സരങ്ങളിൽ കളിച്ചു തിരിച്ചെത്താനുള്ള ശ്രമമാണ് ഇസ്കോ നടത്തിക്കൊണ്ടിരിക്കുന്നത്.

2022 വരെ റയലിൽ കരാറുള്ള താരത്തിനെ അടുത്ത വർഷം കൂടെ കളിപ്പിക്കാതിരുന്നാൽ അടുത്ത സീസണവസാനം ഫ്രീ ട്രാൻസ്ഫറിൽ ഇസ്കോയെ ഫ്രീ ട്രാൻസ്ഫറിൽ റയലിനു വിടേണ്ടി വരും. അതുകൊണ്ടു തന്നെ ഈ ജനുവരിയിൽ തന്നെ താരത്തിന്റെ താത്പര്യപ്രകാരം ട്രാൻസ്ഫറിൽ ഉൾപ്പെടുത്താൻ റയൽ സമ്മതം മൂളിയിരിക്കുകയാണ്. യുവന്റസും മാഞ്ചസ്റ്റർ സിറ്റിയും താരത്തിൽ കഴിഞ്ഞ സമ്മറിൽ താത്പര്യം പ്രകടിപ്പിച്ചിരുന്നു. അതുകൊണ്ടു തന്നെ ഇംഗ്ലണ്ടോ ഇറ്റലിയോ ആയിരിക്കും താരത്തിന്റെ ലക്ഷ്യസ്ഥാനം.

താരത്തെ ലോണിലോ അല്ലെങ്കിൽ സ്ഥിര കരാറിലോ ആയിരിക്കും റയൽ മാഡ്രിഡ്‌ വിട്ടു നൽകുക. റയൽ മാഡ്രിഡിൽ എത്തിയതിനു ശേഷം നാലു ചാമ്പ്യൻസ്‌ലീഗുകളടക്കം പതിനാറു കിരീദനങ്ങൾ റയൽ മാഡ്രിഡിനായി നേടാൻ സാധിച്ചിട്ടുണ്ട്. ഒപ്പം 313 മത്സരങ്ങളിൽ നിന്നായി 51 ഗോളുകളും ഈ ആക്രമണ മധ്യനിരതാരം നേടിയിട്ടുണ്ട്.

You Might Also Like