വിദേശ പ്രീമിയര്‍ ലീഗില്‍ കളിക്കാന്‍ ഇര്‍ഫാന്‍, വന്‍ തിരിച്ചുവരവിന് ഒരുങ്ങുന്നു

ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം ഇര്‍ഫാന്‍ പത്താന്‍ ക്രിക്കറ്റ് കളത്തിലേക്ക് തിരിച്ച് വരാന്‍ ഒരുങ്ങുന്നു. ലങ്കന്‍ പ്രീമിയര്‍ ലീഗില്‍ പന്തെറിയനാണ് ഈ മുന്‍ ഓള്‍റൗണ്ടര്‍ തയ്യാറെടുക്കുന്നത്. വിദേശ താരങ്ങളുടെ ഡ്രാഫ്റ്റ് തയാറാക്കുന്നതായും, താര ലേലവും മറ്റും വൈകാതെ ആരംഭിക്കുമെന്നും പ്രമുഖ കായിക മാധ്യമമായ ക്രിക്ക് ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഓഗസ്റ്റ് 28ന് ആരംഭിക്കുന്ന ശ്രീലങ്കന്‍ പ്രീമിയര്‍ ലീഗിലെ 70 വിദേശ താരങ്ങളില്‍ വിലപിടിപ്പുള്ള താരങ്ങളിലൊരാളാണ് ഇര്‍ഫാന്‍ എന്നാണ് സൂചന. ജനുവരിയില്‍ വിരമിക്കല്‍ പ്രഖ്യാപിച്ച ഇര്‍ഫാനെ ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന അഞ്ച് ടീമുകളില്‍ ഒന്നിന്റെ മാര്‍ക്വീ താരമാക്കിയേക്കും.

ഇന്ത്യയിലെ ദേശീയ-അഭ്യന്തര ക്രിക്കറ്റിന്റെ ഭാഗമായ താരങ്ങള്‍ക്ക് വിദേശ ലീഗില്‍കളിക്കാന്‍ അനുമതിയില്ല. വിരമിക്കല്‍ പ്രഖ്യാപിച്ചാല്‍ അനുമതിയോടെ പങ്കെടുക്കാമെന്നാണ് ചട്ടം. ഇതുപയോഗപ്പെടുത്തിയാണ് ഇര്‍ഫാന്‍ ലങ്കന്‍ പ്രീമിയര്‍ ലീഗിന്റെ ഭാഗമാകാന്‍ ഒരുങ്ങുന്നത്.

നിലവില്‍ 35കാരനായ ഇര്‍ഫാന്‍ ഇന്ത്യയ്ക്കായി മുന്നൂറിലധികം വിക്കറ്റ് നേടിയിട്ടുളള താരമാണ്. ബാറ്റിംഗിലും തിളങ്ങാറുളള താരം അന്താരാഷ്ട്ര ക്രിക്കറ്റ് നാലായിരത്തോളം റണ്‍സും അടിച്ച് കൂട്ടിയിട്ടുണ്ട്. 2012ലാണ് ഇര്‍ഫാന്‍ അവസാനമായി ഇന്ത്യയ്ക്കായി കളിച്ചത്. ശ്രീലങ്കയായിരുന്നു ആ മത്സരത്തില്‍ ഇന്ത്യയുടെ എതിരാളി. മത്സരത്തിലെ മാന്‍ ഓഫ് ദ മാച്ചു ഇര്‍ഫാനായിരുന്നു.

പിന്നീട് പരിക്കിന്റെ പിടിയിലായ താരം പരിക്കില്‍ നിന്ന് മോചിതനായിട്ടും ഇന്ത്യന്‍ ടീമില്‍ അവസരം ലഭിച്ചില്ല. നീണ്ട കാത്തിരിപ്പിന് ശേഷം ഒടുവില്‍ ഈ വര്‍ഷം ഇര്‍ഫാന്‍ ക്രിക്ഖര്‌റില്‍ നിന്ന് വിരമിക്കുകയായിരുന്നു.

You Might Also Like