കുഞ്ഞന്മാര്‍ക്കെല്ലാം ദയാവധം, കരുത്ത് കാട്ടി ന്യൂസിലന്‍ഡും ദക്ഷിണാഫ്രിക്കയും
ക്രിക്കറ്റിന്റെ ചെറിയ രാജ്യങ്ങള്‍ക്കെതിരെ വമ്പന്‍ ജയം നേടി ന്യൂസിലന്‍ഡും ദക്ഷിണാഫ്രിക്കയും. നെതര്‍ലന്‍ഡിനെ എട്ട് വിക്കറ്റിനാണ് ന്യൂസിലന്‍ഡ് തോല്‍പിച്ചത്. ദക്ഷിണാഫ്രിക്കയാകട്ടെ അയര്‍ലന്‍ഡിനെ 44 റണ്‍സിനും തകര്‍ത്തു.
ന്യൂസിലന്‍ഡിനെതിരെ രണ്ടാം ടി20യില്‍ 148 റണ്‍സ് വിജയലക്ഷ്യമാണ് നെതര്‍ലന്‍ഡ് മുന്നോട്ട് വെച്ചത്. ന്യൂസിലന്‍ഡ് 14 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യം മറികടക്കുകയായിരുന്നു. പുറത്താകാതെ അര്‍ധ സെഞ്ച്വറി നേടിയ മിച്ചല്‍ സത്‌നെറും ഡയ്‌ലും മിച്ചലും ആണ് ന്യൂസിലന്‍ഡിന് അനായാസം ജയം നേടിക്കൊടുത്തത്.
42 പന്തില്‍ ഒന്‍പത് ഫോറും നാല് സിക്‌സും സഹിതം സത്‌നര്‍ പുറത്താകാതെ 77 റണ്‍സാണ് നേടിയത്. മിച്ചല്‍ ആകട്ടെ വെറും 27 പന്തില്‍ നാല് ഫോറും രണ്ട് സിക്‌സും സഹിതം 51 റണ്‍സും എടുത്തു. അയര്‍ലന്‍ഡിനായി ബാസ് ലെ ലീഡ് അര്‍ധ സെഞ്ച്വറി നേടി. 48 പന്തില്‍ 51 റണ്‍സാണ് ലീഡ് സ്വന്തമാക്കിയത്.
മറ്റൊരു മത്സരത്തില്‍ ദക്ഷിണാഫ്രിക്കയുടെ വിജയവും അനായാസമായിരുന്നു. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 183 റണ്‍സ് വിജയലക്ഷ്യത്തിന് മുന്നില്‍ അയര്‍ലന്‍ഡ് 138 റണ്‍സിന് പുറത്താകുകയായിരുന്നു. നാല് ഓവറില്‍ 30 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ വെയ്ന്‍ പാര്‍നല്ലാണ് അയര്‍ലന്‍ഡിനെ പിടിച്ചുകെട്ടിയത്.
മത്സരവിജയത്തോടെ ന്യൂസിലന്‍ഡും ദക്ഷിണാഫ്രിക്കയും പരമ്പര 2-0ത്തിന് തൂത്തുവാരി.