ലോകകപ്പില്‍ ഫോട്രിക്കുമായി ഐറിഷ് വിസ്മയം, അമ്പരന്ന് ക്രിക്കറ്റ് ലോകം

Image 3
CricketCricket News

ഐസിസിയുടെ ടി20 ലോകകപ്പില്‍ യോഗ്യത റൗണ്ടില്‍ തന്നെ ഇത്തവണത്തെ ആദ്യത്തെ ഹാട്രിക്ക് പിറന്നു. അയര്‍ലന്‍ഡ് താരം കേര്‍ട്ടിസ് കാംപെര്‍ ആണ് ആദ്യ ഹാട്രിക്ക് സ്വന്തമാക്കിയത്. നെതര്‍ലാന്‍ഡ്സിനെതിരായ ലോകകപ്പ് യോഗ്യതാ മല്‍സസരത്തിലായിരുന്നു താരം ചരിത്രം കുറിച്ചത്.

ഹാട്രിക്കിലും കാംപെര്‍ നിര്‍ത്തിയില്ല എന്നതാണ് ഏറെ രസകരം. തുടര്‍ച്ചയായി നാലു ബോളുകളിലും വിക്കറ്റെടുത്താണ് താരം വിസ്മയിപ്പിച്ചത്. മത്സരത്തില്‍ നാല് ഓവര്‍ എറിഞ്ഞ താരം 26 റണ്‍സ് വഴങ്ങിയാണ് നാല് വിക്കറ്റ് വീഴ്ത്തിയത്. ഇതോടെ നെതര്‍ലന്‍ഡ് ബാറ്റിംഗ് തകര്‍ച്ച നേരിടുകയാണ്.

ടി20 ലോകകപ്പിന്റെ ഇതുവരെയുള്ള ചരിത്രത്തില്‍ ആദ്യമായാണ് ഒരു താരം നാലു ബോളുകളില്‍ നാലു വിക്കറ്റെടുത്തത്. നേരത്തേ ഒരാള്‍ മാത്രമേ ടി20 ലോകകപ്പില്‍ ഹാട്രിക്ക് കുറിച്ചിട്ടുള്ളൂ. ഓസ്ട്രേലിയയുടെ മുന്‍ ഇതിഹാസ ഫാസ്റ്റ് ബൗളര്‍ ബ്രെറ്റ് ലീയാണിത്. 2007ലെ പ്രഥമ ടൂര്‍ണമെന്റില്‍ ബംഗ്ലാദേശിനെതിരേയായിരുന്നു അദ്ദേഹത്തിന്റെ നേട്ടം.

ടി20 ക്രിക്കറ്റിന്റെ ഇതുവരെയുള്ള ചരിത്രമെടുത്താല്‍ നേരത്തേ രണ്ടു പേര്‍ മാത്രമേ തുടരെ നാലു ബോളുകളില്‍ വിക്കറ്റ് കൊയ്തിട്ടുള്ളൂ. ഒന്ന് ശ്രീലങ്കയുടെ മുന്‍ ഇതിഹാസ പേസര്‍ ലസിത് മലിങ്കയാണെങ്കില്‍ മറ്റൊരാള്‍ അഫ്ഗാനിസ്താന്റെ സ്പിന്‍ സെന്‍സേഷനായ റാഷിദ് ഖാനാണ്. 2019ല്‍ ന്യൂലിലാന്‍ഡിനെതിരേയും ഇതേ വര്‍ഷം അയര്‍ലാന്‍ഡിനെതിരേയുമാണ് ഇരുവരും ഹാട്രിക്കടക്കം നാലു വിക്കറ്റുകള്‍ കൊയ്തത്.