അവസാന ഓവറില്‍ അസാമാന്യ ഫിനിഷിംഗ്, ആവേശജയം സ്വന്തമാക്കി അയര്‍ലന്‍ഡ്

അഫ്ഗാനെതിരെ ആദ്യ ടി20യില്‍ തകര്‍പ്പന്‍ ജയവുമായി അയര്‍ലന്‍ഡ്. അവസാന ഓവറിലേക്ക് നീണ്ട ആവേശകരമായ മത്സരത്തില്‍ ഒരു പന്ത് ബാക്കി നില്‍ക്കെ ഏഴ് വിക്കറ്റിനാണ് അയര്‍ലന്‍ഡ് അഫ്ഗാനെ തകര്‍ത്തത്. അഫ്ഗാന്‍ ഉയര്‍ത്തിയ 169 റണ്‍സ് വിജയലക്ഷ്യം അയര്‍ലന്‍ഡ് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ മറികടക്കുകയായിരുന്നു.

അവസാന ഓവറില്‍ 13 റണ്‍സായിരുന്നു അയര്‍ലന്‍ഡിനെ ജയിക്കാന്‍ വേണ്ടിയിരിക്കുന്നത്. ഹാരി ടീക്കറും ജോര്‍ജ് ഡോക്‌റെല്ലുമായിരുന്നു ക്രീസില്‍. ആദ്യ പന്തില്‍ നവീനുല്‍ ഹഖിനെതിരെ ടേക്കര്‍ രണ്ട് റണ്‍സെടുത്തു. അടുത്ത പന്ത് ബൗണ്ടറിയും കണ്ടെത്തി. മൂന്നാം പന്ത് സിംഗിളെടുത്ത് ഡോക് റെല്ലിന് ടേക്കര്‍ സ്‌ട്രൈക്ക് കൈമാറി. നാലാമത്തേയും അഞ്ചാമത്തേയും പന്തില്‍ ബൗണ്ടറി നേടി ഡോക് റെല്‍ അയര്‍ലന്‍ഡിന് ഒരു പന്ത് ബാക്കി നില്‍ക്കെ ജയം സമ്മാനിച്ചത്. ടേക്കര്‍ 15 പന്തില്‍ 25 പന്തും ഡോക് റെല്‍ അഞ്ച് പന്തില്‍ 10 റണ്‍സും സ്വന്തമാക്കി.

അയര്‍ലന്‍ഡിനായി ആന്‍ഡി ബാല്‍ബിറിനും ലോര്‍ക്കല്‍ ടൂക്കറും അര്‍ധസെഞ്ച്വറി നേടി. 38 പന്തില്‍ അഞ്ച് ഫോറും ഒരു സിക്‌സും സഹിതം 51 റണ്‍സാണ് എടുത്തത്. ടൂക്കര്‍ ആകട്ടെ 32 പന്തില്‍ ആറ് ഫോറും ഒരു സിക്‌സും സഹിതം 50 റണ്‍സും എടുത്തു. ഓപ്പണര്‍ പോള്‍ സ്റ്റിര്‍ലിംഗ് 31 റണ്‍സും സ്വന്തമാക്കി.

അഫ്ഗാനായി റാഷിദ് ഖാന്‍ നാല് ഓവര്‍ എറിഞ്ഞെങ്കിലും ഒരു വിക്കറ്റൊന്നും നേടാനായില്ല. മുജീബുറഹ്മാന്‍, നവീനുല്‍ ഹഖ്, മുഹമ്മദ് നബി എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

നേരത്തെ ഉഥ്മാന്‍ ഖനി നേടിയ അര്‍ധ സെഞ്ച്വറിയുടം അര്‍ധ സെഞ്ച്വറിയുടെ മികവിലാണ് അഫ്ഗാന്‍ മികച്ച സ്‌കോറിലെത്തിയത്. 42 പന്തില്‍ ആറ് ഫോറും രണ്ട് സിക്‌സും സഹിതം 59 റണ്‍സാണ് ഖനി നേടിയത്. ഇബ്രാഹിം സര്‍ദാം 29 റണ്‍സുമായി പുറത്താകാതാതെ നിന്നു.

അഞ്ച് മത്സരങ്ങളാണ് ടി20 പരമ്പരയിലുളളത്. ജയത്തോടെ നെതര്‍ലന്‍ഡ് പരമ്പരയില്‍ 1-0ത്തിന് മുന്നിലെത്തി.

You Might Also Like