ബട്‌ലര്‍ക്ക് എങ്ങനെ ഉറങ്ങാനാകും, ബൗണ്ടറികളുടെ മാലപ്പടക്കം തീര്‍ത്ത് ചഹല്‍

ഐപിഎല്ലില്‍ പ്ലേ ഓഫിന് അരികിലെത്തിയിരിക്കുന്ന ടീമാണ് രാജസ്ഥാന്‍ റോയല്‍സ്. നിര്‍ണ്ണായക മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനെ 24 റണ്‍സിന് തോല്‍പിച്ചതോടെയാണ് രാജസ്ഥാന്‍ ഏതാണ്ട് പ്ലേ ഓഫ് ഉറപ്പിച്ചത്. 13 മത്സരങ്ങളില്‍ നിന്ന് 16 പോയന്റ് നേടി നിലവില്‍ പോയന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് രാജസ്ഥാന്‍.

രാജസ്ഥാന്‍ കളികളത്തിലെ മികച്ച റിസള്‍ട്ട് സ്വന്തമാക്കുന്നതിനൊപ്പം അവരുടെ താരങ്ങള്‍ തമ്മിലുളള സൗഹൃദവും പ്രശസ്തമാണ്. രാജസ്ഥാന്‍ റോയല്‍സിന്റെ ഈ സൗഹൃദ കൂട്ടായിമയിലെ പ്രധാനി സ്പിന്നര്‍ യുസ് വേന്ദ്ര ചഹലാണ്. ചഹല്‍ ഒപ്പിക്കുന്ന കുസൃതികള്‍ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെ ആരാധകരുടെ പ്രധാന ടീമാക്കി നിലനിര്‍ത്തുന്നു.

കുസൃതി കാണിക്കുന്നതില്‍ മാത്രമല്ല ചഹല്‍ ഹീറോ ആയി വിലസുന്നത്. നിലവില്‍ ഐപിഎല്ലിലെ വിക്കറ്റ് വേട്ടക്കാരില്‍ പ്രധാനിയും ചഹല്‍ തന്നെയാണ്. 13 മത്സരങ്ങളില്‍ നിന്ന് 24 വിക്കറ്റാണ് ചഹല്‍ സ്വന്തമാക്കിയത്.

പന്ത് എറിയാന്‍ മാത്രമല്ല തനിക്ക് ബാറ്റ് ചെയ്യാന്‍ കെല്‍പ്പുണ്ട് എന്ന് തെളിയിക്കുകയാണ് ചഹല്‍ ഇപ്പോള്‍. നെറ്റ് പ്രാക്ടീസില്‍, പതിവില്‍ നിന്ന് വ്യത്യസ്തമായി ജോസ് ബറ്റ്‌ലര്‍ ബോള്‍ ചെയ്യുകയും ചഹല്‍ ബാറ്റ് ചെയ്യുന്ന ഒരു വീഡിയോ പുറത്ത് വിട്ടിരിക്കുകയാണ് ചഹലിപ്പോള്‍.

ബട്‌ലര്‍ക്കെതിരെ അഗ്രെസ്സീവ് മോഡില്‍ കളിച്ച ചഹല്‍, നെറ്റ് പ്രാക്ടീസ് റൂള്‍ പ്രകാരം 5 ബൗണ്ടറിയും ഒരു സിക്‌സും നേടി. ചഹലിന്റെ ബാറ്റിംഗ് കണ്ട് സാക്ഷാല്‍ ബട്‌ലര്‍ അമ്പരന്ന പോയി. ആ കാഴ്ച്ച കാണാം.

You Might Also Like