ഐപിഎല്‍ സംപ്രേഷണം ചെയ്യാത്തിടത്ത് വരെ ഐഎസ്എല്‍ എത്തും, ടെലികാസ്റ്റിംഗ് പദ്ധതിയിങ്ങനെ
ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഔദ്യോഗിക ടെലികാസ്റ്റിംഗ് പങ്കാളികളികളായി ഇത്തവണയും പ്രമുഖ കായികമ മാധ്യമമായ സ്റ്റാര്‍ സ്‌പോര്‍ട്‌സിനെ പ്രഖ്യാപിച്ചു.സ്റ്റാര്‍ സ്‌പോട്‌സിന്റെ വിവിധ ടിവി ചാനലുകളിലൂടെയായിരിക്കും ഐഎസ്എല്‍ മത്സരങ്ങള്‍ ആരാധകരിലേക്ക് എത്തുക.
സ്റ്റാര്‍ സ്‌പോര്‍ട്‌സ് 2 എസ്ഡി / എച്ച്ഡി, സ്റ്റാര്‍ സ്‌പോര്‍ട്‌സ് 3 എസ്ഡി / എച്ച്ഡി എന്നിവ ഐഎസ്എല്‍ 2020-21 തത്സമയ സംപ്രേഷണം ചെയ്യു. ഇന്ത്യയ്ക്ക് പുറമെ ഉപ ഭൂഖണ്ഡത്തിലെ എല്ലാ രാജ്യങ്ങളിലും ഐഎസ്എല്‍ സംപ്രേഷണം എത്തും. ബംഗ്ലാദേശ്, പാകിസ്ഥാന്‍, മാലിദ്വീപ്, നേപ്പാള്‍, ശ്രീലങ്ക തുടങ്ങിയ രാജ്യത്തുളളവര്‍ക്കും ഐഎസ്എല്‍ ആസ്വദിക്കാനാകും.
ഐഎസ്എല്‍ പാകിസ്ഥാനില്‍ സംപ്രേഷണം ചെയ്യുന്നത് പുതിയ നേട്ടമാകും. ഇപ്പോള്‍ നടന്ന് കൊണ്ടിരിക്കുന്ന ഐപിഎല്‍ പോലും പാകിസ്ഥാനില്‍ സംപ്രേഷണം ചെയ്തിരുന്നില്ല.
സ്റ്റാര്‍ സ്‌പോട്‌സ് ചാനലുകള്‍ക്ക് പുറമെ വിവിധ പ്രദേശിക ചാനലുകളിലൂടെ ആ ഭാഷ കമന്ററിയോട് കൂടി ഐഎസ്എല്‍ സംപ്രേഷണം ചെയ്യും. സ്റ്റാര്‍ ഗോള്‍ഡ് (ഹിന്ദി), സ്റ്റാര്‍ ഉത്സവ് (ഹിന്ദി), ഏഷ്യാനെറ്റ് മൂവീസ് (മലയാളം), ജല്‍ഷ മൂവീസ് (ബംഗാളി) സുവര്‍ണ്ണ പ്ലസ് (കന്നഡ) ഉള്‍പ്പെടെയുളള ചാനലുകളാണ് ഇത്തരത്തില്‍ സംപ്രേഷണം ചെയ്യുക. മലയാളം ഉള്‍പ്പെടെ ഏഴ് ഭാഷകളില്‍ ഐഎസ്എല്‍ ആസ്വദിക്കാനുളള അവസരം ഇത്തവണയുണ്ടാകും.
അടുത്ത മാസം 20നാണ് ഐഎസ്എല്‍ മത്സരങ്ങള്‍ ആരംഭിക്കു. മാര്‍ച്ച് 23ന് ഐഎസ്എല്‍ സമാപിക്കും. കോവിഡ് പശ്ചാത്തലത്തില്‍ ബയോ സെക്യുര്‍ ബബിള്‍ ഒരുക്കി ഗോവയിലെ മൂന്ന് സ്‌റ്റേഡിയങ്ങളിലാണ് ലീഗ് നടക്കുക. 11 ടീമുകളാണ് ഇത്തവണ ഐഎസ്എല്ലില്‍ മാറ്റുരക്കുന്നത്.