ഇയാള്‍ക്ക് എന്തിനാണ് ഇത്രയും കോടികള്‍ കൊടുക്കുന്നത്, പൊട്ടിത്തെറിച്ച് സെവാഗ്

Image 3
CricketIPL

ഐപിഎല്ലില്‍ തുടര്‍ തോല്‍വി കൊണ്ട് നട്ടംതിരിയുന്ന കിംഗ്‌സ് ഇലവന്‍ പഞ്ചാബിന്റെ ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരം ഗ്രെന്‍ മാക്‌സ്‌വെല്ലിനെതിരെ ആഞ്ഞടിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസവും പഞ്ചാബ് ടീമിന്റെ മുന്‍ മെന്ററുമായ വീരേന്ദ്ര സെവാഗ്. എല്ലാ സീസണിലും താരലേലത്തില്‍ ടീമുകള്‍ പണം വാരിയെറിഞ്ഞ് സ്വന്തമാക്കുന്ന താരമാണ് മാക്‌സ്വെലെന്നും, എന്നിട്ടും ഇതുവരെ ഒരു തവണ പോലും മികച്ച പ്രകടനം പുറത്തെടുക്കാന്‍ മാക്സ്വെലിനു സാധിച്ചിട്ടില്ലെന്നും സെവാഗ് പറഞ്ഞു.

ഈ സീസണില്‍ അഞ്ചില്‍ നാല് ഇന്നിംഗ്‌സിലും ബാറ്റിങ്ങിനിറങ്ങിയ മാക്‌സ്വെല്‍ ആറു മത്സരങ്ങളില്‍നിന്ന് 48 റണ്‍സ് മാത്രമാണ് നേടിയത്. 1, 5, 13*, 11, 11*, 7 എന്നിങ്ങനെയാണ് മാക്‌സ്വെല്ലിന്റെ സ്‌കോര്‍.

എല്ലാ തവണയും എന്തിനാണ് ടീമുകള്‍ മാക്‌സ്വെല്ലിന് പുറകെ കോടികളുമായി ഓടുന്നതെന്ന് മനസിലാവുന്നില്ലെന്നും അടുത്ത തവണ ലേലത്തില്‍ മാക്‌സ്വെലിന്റെ വില 12 കോടി രൂപയിലേക്ക് കുറയുമെന്നും സെവാഗ് പരിഹസിക്കുന്നു.

ഐപിഎല്ലിന് തൊടടുമുമ്പ് ഓസ്‌ട്രേലിക്കെതിരായ ഏകദിന പരമ്പരയില്‍ തിളങ്ങിയ മാക്‌സ്വെലിന്റെ ഫോം ഇത്രയും മോശമാകാന്‍ കാരണമെന്തെന്ന് അറിയില്ലെന്ന് സെവാഗ് പറഞ്ഞു. ബാറ്റിംഗ് വെടിക്കെട്ട് കാഴ്ചവെക്കാന്‍ ഇതില്‍ക്കൂടുതല്‍ എന്ത് അവസരമാണ് മാക്‌സ്വെല്ലിന് വേണ്ടത് എന്ന് എനിക്ക് മനസിലാവുന്നില്ല. എല്ലാ വര്‍ഷവും മാക്‌സ്വെലിന്റെ കാര്യം ഇങ്ങനെയൊക്കെ തന്നെയാണെന്നും സെവാഗ് ചൂണ്ടിക്കാട്ടി.

മാക്‌സ്വെലിന്റെ മനസ്സിലെന്താണെന്ന് എനിക്ക് മനസ്സിലാകുന്നില്ല. എല്ലാ വര്‍ഷവും അദ്ദേഹത്തിന്റെ കാര്യം ഇങ്ങനെയൊക്കെ തന്നെയാണ്. താരലേലത്തില്‍ വലിയ തുകയ്ക്ക് ടീമുകള്‍ വാങ്ങും. കളത്തിലെ പ്രകടനം എന്നും ഇങ്ങനെ തന്നെ. എന്നിട്ടും ടീമുകള്‍ മാക്‌സ്വെലിനു പിന്നാലെ പായുന്നു. ഇതാണ് എനിക്ക് ഇതുവരെ മനസ്സിലാകാത്തത് സെവാഗ് കൂട്ടിചേര്‍ത്തു.

ഐപിഎല്ലില്‍ ഇതുവരെ 75 മത്സരങ്ങള്‍ കളിച്ചിട്ടുള്ള മാക്‌സ്വെല്ലിന് 22.23 ശരാശരിയില്‍ 1445 റണ്‍സെ നേടാനായിട്ടുള്ളു. ഐപിഎല്ലില്‍ മാക്‌സ്വെല്‍ അവസാനം അര്‍ധസെഞ്ചുറി നേടിയത് 2016ലായിരുന്നു. താരലേലത്തില്‍ 10.75 കോടി രൂപയ്ക്കാണ് കിംഗ്‌സ് ഇലവന്‍ പഞ്ചാബ് മാക്‌സ്വെലിനെ ടീമിലെത്തിച്ചത്. 2018ലെ താരലേലത്തില്‍ ഒന്‍പത് കോടി രൂപയ്ക്ക് ഡല്‍ഹി ക്യാപിറ്റല്‍സും മാക്‌സ്വെലിനെ വാങ്ങിയിരുന്നു. അന്നും താരത്തിന്റെ പ്രകടനം മോശമായിരുന്നുവെന്ന് സെവാഗ് ഓര്‍ക്കുന്നു.