ഐപിഎല്‍ രഞ്ജി പോലെയാകുമോ?, ആ താരങ്ങള്‍ കളിക്കില്ല

Image 3
CricketIPL

കോവിഡ് മൂലം നിര്‍ത്തിവെച്ച ഐപിഎല്ലിന്റെ രണ്ടാം പാദ മത്സരങ്ങള്‍ക്ക് ഓസ്‌ട്രേലിയന്‍ താരങ്ങള്‍ കളിച്ചേക്കില്ലെന്ന് റിപ്പോര്‍ട്ട്. ലോകകപ്പിന് തൊട്ടുമുമ്പ് വരെ അന്താരാഷ്ട്ര മത്സരങ്ങള്‍ നിരവധി ഉള്ളതിനാലാണ് ഐപിഎല്ലില്‍ നിന്ന് പിന്മാറാന്‍ ഓസ്‌ട്രേലിയന്‍ താരങ്ങള്‍ തീരുമാനമെടുക്കുന്നത്.

ബിസിസിഐ സെപ്റ്റംബര്‍ – ഒക്ടോബര്‍ മാസങ്ങളിലായി യുഎഇയിലാണ് ഐപിഎല്‍ നടത്തുവാനായി തീരുമാനിച്ചിരിക്കുന്നത്. 31 മത്സരങ്ങളാണ് ഐപിഎലില്‍ ഇനി ബാക്കിയായുള്ളത്.

ഓസ്‌ട്രേലിയയ്ക്ക് വരാനിരിക്കുന്ന മാസങ്ങളില്‍ വിന്‍ഡീസ്, ബംഗ്ലാദേശ് പര്യടനങ്ങളാണുള്ളത്. വിന്‍ഡീസ് പരമ്പരയിലേക്ക് ഓസ്‌ട്രേലിയ സൂപ്പര്‍ താരങ്ങളായ പാറ്റ് കമ്മിന്‍സ്., ഡേവിഡ് വാര്‍ണര്‍ എന്നിവര്‍ക്ക് വിശ്രമം നല്‍കിയിട്ടുണ്ട്.

അതിന് ശേഷം ബംഗ്ലാദേശ് പര്യടനവും അത് കഴിഞ്ഞ് ഐപിഎലും പിന്നെ ടി20 ലോകകപ്പും അടുത്തടുത്ത് വരാനിരിക്കുന്നതിനാല്‍ തന്നെ ഓസ്‌ട്രേലിയന്‍ താരങ്ങള്‍ ഐപിഎലില്‍ നിന്ന് വിട്ട് നിന്നേക്കുമെന്നാണ് സൂചന ലഭിയ്ക്കുന്നത്.

അതെസമയം ഏത് വിധേയനയും ഓസീസ് താരങ്ങളെ ടീമിലെത്തിക്കാനുളള ശ്രമം ബിസിസിഐ നടത്തുന്നുണ്ട്. ഇംഗ്ലീഷ് താരങ്ങളും വിന്‍ഡീസ് താരങ്ങളും ഐപിഎല്‍ കളിയ്്ക്കുമെന്ന് തന്നെയാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന.