ഐപിഎല്‍ നിര്‍ത്തിവെച്ചത് ടീം ഇന്ത്യയ്ക്ക് ലോട്ടറിയെന്ന് കിവീസ് സൂപ്പര്‍ താരം

Image 3
CricketIPL

കോവിഡ് മഹാമാരി പടര്‍ന്നതിനെ തുടര്‍ന്ന് ഐ.പി.എല്‍ പാതിവഴിയില്‍ നിര്‍ത്തിവെച്ചത്. ഇന്ത്യയ്ക്ക് ഉപകാരമായി തീരുമെന്ന് ന്യൂസിലന്‍ഡ് സൂപ്പര്‍ താരം റോസ് ടെയ്ലര്‍. ഐ.പി.എല്‍ പാതിവഴിയില്‍ നിര്‍ത്തിയത് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന് തയ്യാറാകാന്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് കൂടുതല്‍ സമയം നല്‍കിയെന്നാണ് ടെയ്ലര്‍ പറയുന്നു.

‘ഇംഗ്ലണ്ടില്‍ രണ്ട് മത്സരം കളിക്കുന്നതിനെക്കാള്‍ മികച്ച മുന്നൊരുക്കത്തെക്കുറിച്ച് ചിന്തിക്കാനാവില്ല. എന്നാല്‍ ആ പരമ്പര അവസാനിക്കുന്ന ദിവസം ഇതൊരു നൂട്രല്‍ വേദിയായി മാറും. ഇന്ത്യയെ സംബന്ധിച്ച് പറയുകയാണെങ്കില്‍ ഐപിഎല്‍ നടന്നിരുന്നെങ്കില്‍ ടെസ്റ്റിന് മുന്നൊരുക്കം നടത്താന്‍ കുറച്ച് സമയമേ ലഭിക്കുമായിരുന്നുള്ളു.’

‘എന്നാല്‍ ഇപ്പോള്‍ മികച്ച മുന്നൊരുക്കം നടത്താനുള്ള സമയം ലഭിക്കുന്നു. അവരുടെ ബോളര്‍മാര്‍ക്ക് കൂടുതല്‍ താളം കണ്ടെത്താന്‍ സഹായിക്കുന്നു. ഇംഗ്ലണ്ടിനെതിരേ രണ്ട് മത്സരം കളിക്കുന്നത് ഞങ്ങള്‍ക്ക് അല്‍പ്പം മുന്‍തൂക്കം നല്‍കും. എന്നാല്‍ ലോകത്തിലെ ഒന്നാം നമ്പര്‍ ടീമാണ് ഇന്ത്യ. ഇംഗ്ലണ്ടില്‍ മികച്ച റെക്കോഡും അവര്‍ക്കുണ്ട്’ ടെയ്‌ലര്‍ പറഞ്ഞു.

നിലവില്‍ ഇന്ത്യന്‍ താരങ്ങളെല്ലാം നാട്ടില്‍ ക്വാറന്റെയ്‌നിലാണ്. എട്ട് ദിവസത്തെ ക്വാറന്റെയ്ന്‍ പൂര്‍ത്തിയാക്കി ജൂണ്‍ 2നാണ് ഇന്ത്യ ഇംഗ്ലണ്ടിലേക്ക് പുറപ്പെടുന്നത്. ജൂണ്‍ 18 നാണ് ന്യൂസിലന്‍ഡിനെതിരായ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ പോരാട്ടം.