രോഹിത്തും ഇഷാനും പുറത്ത്, വന്‍ സര്‍പ്രൈസുമായി ഐപിഎല്‍ ടീം
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണ്‍ അവസാനിച്ചപ്പോള്‍ ഐപിഎല്ലിലെ ഏറ്റവും മികച്ച ടീമിനെ തിരഞ്ഞെടുക്കുകയാണ് ക്രിക്കറ്റ് ണ്ഡിറ്റുകളും മുന്‍ താരങ്ങളും. എന്നാല്‍ മുന്‍ ഇന്ത്യന്‍ താരം വീരേന്ദ്ര സെവാഗ് തിരഞ്ഞെടുത്ത ടീം കണ്ട് അമ്പരക്കുകയാണ് ക്രിക്കറ്റ് ലോകം. പ്രമുഖ താരങ്ങളുടെ അസാന്നിധ്യമാണ് ഈ ടീമിനെ ശ്രദ്ധേയമാക്കുന്നത്.
ടീമിന്റെ ഏറ്റവും വലിയ പ്രത്യേകത മുംബൈ ഇന്ത്യന്‍സിനെ കിരീടത്തിലേക്ക് നയിച്ച ക്യാപ്റ്റന്‍ രോഹിത് ശര്‍മ ടീമിലില്ലെന്നുള്ളതാണ്. മുംബൈ ഇന്ത്യന്‍സിന്റെ സെന്‍സേഷന്‍ ഇഷാന്‍ കിഷനും ടീമില്‍ സ്ഥാനമില്ല. ഐപിഎല്‍ പ്ലേ ഓഫിലെത്തിയ ബംഗളൂരു റോയല്‍ ചലഞ്ചേഴ്‌സ് നായകന്‍ വിരാട് കോഹ്ലിയാണ് വീരേന്ദ്ര സെവാഗിന്റെ ടീമിന്റെ നായകന്‍. മലയാളി താരം ദേവ്ദത്ത് പടിക്കല്‍ ടീമില്‍ ഇടംപിടിച്ചപ്പോള്‍ സഞ്ജു സാംസണേയും ടീമിലേക്ക് പരിഗണിച്ചില്ല.
സണ്‍റൈസേഴ്സ് ഹൈദരാബാദ് ഓപ്പണറും ക്യാപ്റ്റനുമായ ഡേവിഡ് വാര്‍ണര്‍ മധ്യനിരയിലാണ് കളിക്കുന്നതെന്നുള്ളതാണ് ടീമിന്റെ മറ്റൊരു പ്രത്യേകത. ബാംഗ്ലൂരില്‍ നിന്ന് നാല് താരങ്ങള്‍ ടീമിലെത്തി. ഹൈദരാബാദ്, മുംബൈ, കിംഗ്സ ഇവലന്‍ പഞ്ചാബ് എന്നീ ടീമുകലില്‍ നിന്ന് രണ്ട് വീതം താരങ്ങളുണ്ട്. ഡല്‍ഹി കാപിറ്റല്‍സില്‍ നിന്ന് ഒരു താരം മാത്രമാണ് ടീമിലെത്തിയത്.
പഞ്ചാബ് ക്യാപ്റ്റന്‍ കെ എല്‍ രാഹുലും ബാംഗ്ലൂരിന്റെ യുവതാരം ദേവ്ദത്ത് പടിക്കിലുമാണ് ഓപ്പണര്‍മാര്‍. മുംബൈയുടെ സൂര്യകുമാര്‍ യാദവ് മൂന്നാമനായും കോലി നാലാമനായും ക്രീസിലെത്തും. ഡേവിഡ് വാര്‍ണറാണ് അടുത്തതായി ഇറങ്ങുക. പിന്നാലെ എബി ഡിവില്ലിയേഴ്സ്. കഗിസോ റബാദ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ എന്നിവരാണ് ടീമിലെ പേസര്‍മാര്‍. യൂസ്വേന്ദ്ര ചാഹല്‍, റാഷിദ് ഖാന്‍ എന്നിവര്‍ പ്രധാന സ്പിന്നര്‍മാരും. ഓള്‍റൗണ്ടര്‍മാര്‍ ടീമില്‍ സ്ഥാനമില്ലെന്നുള്ളതും ശ്രദ്ധേയമാണ്.
സെവാഗിന്റെ ടീം: ദേവ്ദത്ത് പടിക്കല്‍, കെ എല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, വിരാട് കോലി, ഡേവിഡ് വാര്‍ണര്‍, എബി ഡിവില്ലിയേഴ്സ്, റാഷിദ് ഷാന്‍, മുഹമ്മദ് ഷമി, യൂസ്വേന്ദ്ര ചാഹല്‍, കഗിസോ റബാദ, ജസ്പ്രീത് ബുംറ.