ഒഴിവാക്കിയാല്‍ മെഗാ ലേലത്തിലൂടെ ആ താരത്തെ ടീമിലെത്തിക്കും, തുറന്ന് പറഞ്ഞ് വാര്‍ണര്‍
അടുത്ത ഐപിഎല്‍ കേളകൊട്ടുണരാന്‍ കഷ്ടിച്ച് നാലു മാസമേ മുന്നില്‍ ഉളളു. ഫ്രാഞ്ചൈസികളെല്ലാം പുതിയ സീസണിനുള്ള കോപ്പുകൂട്ടുന്നു. ഇതിനിടെ ഒന്‍പതാമൊരു ഫ്രാഞ്ചൈസി കടന്നുവരുമെന്നും മെഗാ താരലേലം നടക്കുമെന്നന്നാണ് വിവധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഐപിഎല്‍ 14ാം പതിപ്പിന് മുന്നോടിയായി മെഗാ ലേലം ബിസിസിഐ പ്രഖ്യാപിക്കുകയാണെങ്കില്‍ അതിന് വേണ്ടിയുളള ഒരുക്കത്തിലാണ് ടീമുകള്‍. ഇപ്പോഴുള്ള ടീമില്‍ മൂന്നു താരങ്ങളെ മാത്രമേ നിലനിര്‍ത്താന്‍ സാധിക്കുകയുള്ളൂ. ബാക്കിയെല്ലാവരെയും ലേല പട്ടികയിലേക്ക് വിട്ടുകൊടുക്കേണ്ടതായി വരും. ചുരുങ്ങിയ സമയംകൊണ്ട് പുതിയ ടീമിനെ കണ്ടെത്തുകയാണ് ഫ്രാഞ്ചൈസികള്‍ക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളി.
മുംബൈ ഇന്ത്യന്‍സ്, സണ്‍റൈസേഴ്സ് ഹൈദരാബാദ്, ഡല്‍ഹി ക്യാപിറ്റല്‍സ് പോലുള്ള ഫ്രാഞ്ചൈസികളെയാണ് മെഗാ ലേലം കൂടുതല്‍ ബാധിക്കുക. കാരണം ഇവരെല്ലാം ‘വിന്നിങ് കോമ്പിനേഷന്‍’ കണ്ടെത്തിക്കഴിഞ്ഞു. ടീമില്‍ ആരെയും കളയാനാകാത്ത സാഹചര്യം. എന്തായാലും മെഗാ ലേലം നടക്കുകയാണെങ്കില്‍ ഫ്രാഞ്ചൈസികള്‍ ആരെയെല്ലാം നിലനിര്‍ത്തുമെന്ന ആകാംക്ഷ ആരാധകര്‍ക്കുണ്ട്.
സണ്‍റൈസേഴ്സ് ഹൈദരാബാദ് നായകന്‍ ഡേവിഡ് വാര്‍ണറാകട്ടെ വിഷയത്തില്‍ ചെറിയ സൂചന ആരാധകര്‍ക്ക് കഴിഞ്ഞദിവസം നല്‍കി. കഴിഞ്ഞതവണ മെഗാ ലേലം നടന്നപ്പോള്‍ രണ്ടു വിദേശ താരങ്ങളെ നിലനിര്‍ത്താന്‍ മാത്രമായിരുന്നു ഫ്രാഞ്ചൈസികള്‍ക്ക് അനുവാദമുണ്ടായിരുന്നത്.
നിലവില്‍ അഫ്ഗാന്‍ സ്പിന്നര്‍ റാഷിദ് ഖാനും ഡേവിഡ് വാര്‍ണറും ഓറഞ്ച് പടയുടെ അവിഭാജ്യഘടകങ്ങളാണ്. ഈ സാഹചര്യത്തില്‍ കെയ്ന്‍ വില്യംസണിന് ടീമില്‍ നിന്നും പുറത്തുപോകേണ്ടി വരും. വില്യംസണ്‍ സ്‌ക്വാഡില്‍ ഉറപ്പായും വേണമെന്നാണ് തന്റെയും പക്ഷമെന്ന് വാര്‍ണര്‍ വെളിപ്പെടുത്തി. കെയ്ന്‍ വില്യംസണിനെ നഷ്ടപ്പെടുത്താന്‍ സാധിക്കുകയില്ല. ഇതേസമയം, ടീം തിരഞ്ഞെടുപ്പില്‍ അന്തിമ തീരുമാനം സണ്‍റൈസേഴ്സ് ഹൈദരാബാദ് മാനേജ്മെന്റിന്റേതാണ്. വില്യംസണിനെ നിലനിര്‍ത്താന്‍ മാനേജ്മെന്റ് നടപടികള്‍ കൈക്കൊള്ളുമെന്ന് പ്രതീക്ഷിക്കുന്നതായി വാര്‍ണര്‍ ഇന്‍സ്റ്റഗ്രാമില്‍ വ്യക്തമാക്കി.
നിലവില്‍ ഡേവിഡ് വാര്‍ണര്‍, റാഷിദ് ഖാന്‍, മിച്ചല്‍ മാര്‍ഷ്, മുഹമ്മദ് നബി, ഫാബിയന്‍ അലന്‍, ബില്ലി സ്റ്റാന്‍ലേക്ക്, ജേസണ്‍ ഹോള്‍ഡര്‍, കെയ്ന്‍ വില്യംസണ്‍, ജോണി ബെയര്‍സ്റ്റോ എന്നീ വിദേശ താരങ്ങള്‍ സണ്‍റൈസേഴ്സ് സ്‌ക്വാഡിലുണ്ട്.