താരങ്ങള്‍ക്ക് കോടികള്‍, ഐപിഎള്‍ ടീമുകളുടെ വരുമാനം എങ്ങനെ? നിങ്ങളറിയേണ്ടത്

Image 3
CricketIPL

തോമസ് എന്‍ അന്‍ജു

ഐപിഎല്‍ കപ്പ് നേടിയ ഒരു ടീം 20 കോടി രൂപ പ്രതിഫലം വച്ച് എന്തു ചെയ്യാന്‍ ആണ് ???
ധോണി കോഹ്ലി രോഹിത് തുടങ്ങിയവര്‍ക്ക് മാത്രം മിനിമം 15 കോടിരൂപ വച്ച് കൊടുക്കുമ്പോള്‍ എങ്ങനെ ആണ് 20 കോടി കൊടുത്താല്‍ ഒരു ടീമിന് ലാഭം ഉണ്ടാകുക ? നിങ്ങളില്‍ ചിലര്‍ക്കു എങ്കിലും അങ്ങനെ ഒരു സംശയം തോനിയിട്ടുണ്ടൊ? ഉണ്ടെങ്കില്‍ ദയവായി തുടര്‍ന്ന് വായിക്കുക
ഒരു ടീമിന് വരുമാനം ലഭിക്കുന്നത് പ്രധാനമായും 3 രീതീ വഴി ആണ്

1- സെന്‍ട്രല്‍ റവന്യൂ 70%
A – ബ്രോഡ് കാസ്ടിങ്
B – ടൈറ്റില്‍ സ്‌പോണ്‍സര്‍

ബ്രോഡ് കാസ്ടിങ് വഴി സ്റ്റാര്‍ സ്‌പോര്‍ട്‌സ് മറ്റുവക 5 വര്‍ഷത്തേക് ഏകദേശം 16300+ കോടിരൂപ ആണ് ലഭിക്കുന്നത് . അതിന്റെ 50% അതായതു 8000+ കോടി രൂപ 8 ടീമുകള്‍ക്ക് ബിസിസിഐ തുല്യം ആയി ഓരോ വര്‍ഷവും വീതിചു കൊടുക്കും. അതായതു ഏകദേശം 200 കോടി രൂപ ഒരു വര്ഷത്തേകു അപ്പോള്‍ തന്നെ വരുമാനം ആയി ടീമുകള്‍ക്ക് കിട്ടും.

ടൈറ്റില്‍ സ്‌പോണ്‍സര്‍ വഴി ആണ് അടുതതയി വരുന്ന വരുമാനം DLF മുതല്‍ VIVO ഐപില്‍ വരെ ആണ് ഇതുവരെ ഉള്ളത് അവര്‍ ഓരോരുത്തരും ഓരോ തുകക്കു ഐപില്‍ ന്റെ സ്പോണ്‍സര്‍ഷിപ് വങിയിരുന്നു. ഇപ്പോഴത്തെ കണക്കു വച്ച് VIVO സ്പോണ്‍സര്‍ഷിപ് ഇപോള്‍ ഏറ്റെടുതതു ഏകദേശം 2200 കോടി രൂപക്കാണ് . അതിന്റെയും 50% ബിസിസിഐ കും 50% ടീമുകള്‍ക്കും ഉള്ളതാണ് . അതായതു ഏകദേശം 1000 കോടി രൂപ . അതിനെ 8 ആയിട്ടു വിഭാഗിച്ചാല്‍ ഏകദേശം 27 കോടിയൊളം രൂപ ഒരു വര്ഷം ഒരു ടീമിന് കിട്ടും .

2- ആഡ് & പ്രമോഷന്‍ 20%
ഓരോ പരസ്യങ്ങള്‍ക്കും 10 സെക്കന്റിനു 12.5 ലക്ഷം രൂപ ഓരോ കമ്പനിയും നല്‍കണം. 45 ദിവസതെകു എത്ര വരും എന്ന് ചിന്ദിച്ചു നോക്കുക

3- ലോക്കല്‍ റവന്യൂ 10%
ഹോം മാച്ച് നടക്കുമ്പോള്‍ ഓരോ ടീമിനും 80% ടിക്കറ്റ് വരുമാനം ആ ടീമിനും 20% ബിസിസിഐ കും പോകും . 80% കിട്ടുന്ന ടീം ആണ് ആ ഗ്രൗണ്ടിന്റെ പൈസ അതാതു ക്രിക്കറ്റ് ബോര്‍ഡിനു പേ ചെയ്യുന്നത് .
ഇതിനു പുറമെ ജേര്‍സിയില്‍ ഉള്ള പരസ്യതിനു വേറെയും വരുമാനം ലഭിക്കും .

ഒരു ടീം കപ്പ് എടുത്താല്‍ അല്ലെങ്കില്‍ ഫൈനലില്‍ വന്നാല്‍ കിട്ടുന്ന തുക അവര്‍ക്കു ബോണസ് ആണ് . ഓരോ ടീമിനും ഗെയിം എക്‌സ്ട്രാ കളിക്കാന്‍ കിട്ടുന്നത് മൂലം ടീമിന്റെ വരുമാനം കൂടുകയാണ് .

ഈ വര്‍ഷത്തെ csk വരുമാനം നോക്കിയാല്‍ ഏകദേശം 260 കോടിയില്‍ അതികം രൂപ ആണ് .
ഇത്രയും കേട്ടപോള്‍ നിങ്ങള്‍ക്കു ഒരു ടീം ഇറക്കിയാല്‍ കൊള്ളാം എന്ന് തൊന്നുന്നുണ്ടൊ ? എങ്കില്‍ മടിക്കേണ്ട
theneer idaivelai എന്നൊരു വീഡിയോ പ്രചോദനം ഉള്‍ക്കൊണ്ട് എഴുതിയത്

കടപ്പാട്: ക്രിക്കറ്റ് പ്രന്തന്മാര്‍ 24*7