ചെന്നൈയ്‌ക്കൊപ്പം അവനെത്തി, ഐപിഎല്ലിനും ഇന്ത്യന്‍ ക്രിക്കറ്റിനും ആവേശം

Image 3
CricketIPL

ആശങ്കകള്‍ക്കും ആകാംക്ഷകള്‍ക്കും വിരാമമിട്ട് ഇന്ത്യ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജ ഒടുവില്‍ കളിക്കളത്തിലേക്ക് തിരിച്ചെത്തി. ഐപിഎല്‍ 14ാം സീസണിന്റെ ഭാഗമാകാന്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ പരിശീലന ക്യാമ്പിലേക്കാണ് രവീന്ദ്ര ജഡേജ വന്നെത്തിയത്.

ഇതോടെ നീണ്ട കാലമായി ക്രിക്കറ്റില്‍ നിന്ന് പരിക്ക് മൂലം വിട്ട് നില്‍ക്കുകയാണ് രവീന്ദ്ര ജഡേജ ഐപിഎല്‍ കളിക്കുമെന്ന് ഉറപ്പായി. താരത്തിന്റെ സേവനം ആദ്യ മത്സരം മുതല്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് ലഭിയ്ക്കുമെന്നാണ് ടീം സിഇഒ കാശി വിശ്വനാഥ് അറിയിച്ചത്.

തെക്കന്‍ മുംബൈയിലെ ഹോട്ടലില്‍ ഏഴ് ദിവസത്തെ ക്വാറന്റീനില്‍ കഴിയുകയാണ് താരം. ജഡേജ അടുത്തിടെ ബെംഗളൂരിവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാഡമിയില്‍ പരിശീലനം ആരംഭിച്ചിരുന്നു. അവിടെ നിന്നാണ് താരം മുംബൈയിലേക്ക് യാത്ര തിരിച്ചത്. ഇന്ത്യയുടെ ടി20 ലോകകപ്പിലും താരം കളിയ്ക്കുമെന്ന് ഉറപ്പായി.

ജനുവരിയില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ നടന്ന സിഡ്‌നി ടെസ്റ്റിലാണ് രവീന്ദ്ര ജഡേജ അവസാനമായി കളിച്ചത്. എന്നാല്‍ മത്സരത്തിനിടെ താരത്തിന് പരിക്കേല്‍ക്കുകയായിരുന്നു. തുടര്‍ന്ന് ഇംഗ്ലണ്ട് പരമ്പരയിലും ജഡേജ കളിച്ചില്ല. ജഡേജയുടെ ഐപിഎലിലെ പങ്കാളിത്തവും സംശയത്തിലായിരുന്നുവെങ്കിലും ഇപ്പോള്‍ ഈ ആ ആശങ്കയെല്ലാം അസ്ഥാനത്തായിരിക്കുകയാണ്.