കടല്‍ കടന്ന് അവനെത്തി, സഞ്ജുവിനും കൂട്ടര്‍ക്കും ആവേശവാര്‍ത്ത

Image 3
CricketIPL

ഐപിഎല്ലില്‍ പ്രധാന താരങ്ങളെ നഷ്ടപ്പെട്ട് പരുങ്ങളിലായ രാജസ്ഥാന്‍ റോയല്‍സിന് ആശ്വാസമായി ദക്ഷിണാഫ്രിക്കന്‍ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ റാസി വാന്‍ഡര്‍ ഡസന്‍ ഇന്ത്യയിലെത്തി. വാന്‍ഡര്‍ ഡസന്‍ ഇന്ത്യയിലെത്തിയെന്നും നിലവില്‍ ക്വാറന്റൈനിലാണെന്നും കഴിഞ്ഞ ദിവസം പ്രധാന കായിക മാധ്യമമായ ക്രിക്ക് ബസാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

അതെസമയം ക്വാറഡീന്‍ പൂര്‍ത്തിയാകാത്ത കാരണം ഡസന് ഇന്ന് നടക്കുന്ന മത്സരത്തില്‍ മുംബൈയ്‌ക്കെതിരെ രാജസ്ഥാനായി കളിക്കില്ല. 32കാരനായ ഡസ്സണ്‍ ഇതുവരെ ഐപിഎല്ലിന്റെ ഭാഗമായിട്ടില്ല. ദക്ഷിണാഫ്രിക്കയ്ക്കായി 20 ടി20 മത്സരങ്ങള്‍ കളിച്ചിട്ടുള്ള 32കാരന്‍ 41.87 ശരാശരിയില്‍ 628 റണ്‍സ് നേടിയിട്ടുണ്ട്. ഇതില്‍ നാല് അര്‍ധ സെഞ്ചുറികളും ഉള്‍പ്പെടും.

അടുത്തിടെ പാകിസ്ഥാനെതിരെ നടന്ന ഏകദിന, ടി20 പരമ്പരകളില്‍ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. രണ്ട് ഏകദിനങ്ങളില്‍ ഒരു സെഞ്ചുറിയടക്കം 183 റണ്‍സ് നേടി. രണ്ട് ടി20 മത്സരങ്ങളില്‍ ശരാശരിയില്‍ 86 റണ്‍സും സ്വന്തമാക്കി.

ഡസ്റ്റണിന്റെ വരവ് രാജസ്ഥാന്റെ ബാറ്റിംഗ് പ്രശ്‌നങ്ങള്‍ക്ക് ഒരു പരിധി വരെ പരിഹാരമാകുമെന്നാണ് ക്രിക്കറ്റ് വിദഗ്ദ്ധര്‍ വിലയിരുത്തുന്നത്.

രജാസ്ഥാന് ഇതുവരെ നാല് താരങ്ങളെയാണ് ഐപിഎല്ലിലെ ഈ സീസണില്‍ നഷ്ടമായത്. പരിക്കിനെത്തുടര്‍ന്ന് ബെന്‍ സ്റ്റോക്ക്‌സ്, ജോഫ്ര ആര്‍ച്ചര്‍ എന്നിവരുടെ സേവനം ഇക്കുറി നഷ്ടമായപ്പോള്‍ ബയോബബിളില്‍ തുടരാനുള്ള ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടിയാണ് ലിയാം ലിവിംഗ്സ്റ്റണ്‍, ആന്‍ഡ്രൂ ടൈയും ഐപിഎല്ലില്‍ നിന്നും പിന്മാറിയത്.