ഇതാ സഞ്ജുവിനും കൂട്ടര്‍ക്കും മറ്റൊരു തിരിച്ചടി, പ്രതിസന്ധികള്‍ ചാടിക്കടക്കുമോ

Image 3
CricketIPL

ഇംഗ്ലീഷ് സൂപ്പര്‍ പേസര്‍ ജോഫ്ര ആര്‍ച്ചര്‍ക്ക് പിന്നാലെ ബംഗ്ലാദേശ് പേസര്‍ മുസ്തഫിസുര്‍ റഹ്മാനും ഐപിഎലിലെ രാജസ്ഥാന്‍ റോയല്‍സിന്റെ ആദ്യ മത്സരം നഷ്ടമാകും. ടീമിലൊപ്പം ചേരാന്‍ വൈകുന്നതാണ് മുസ്തഫിസുറിന് തിരിച്ചടിയാകുന്നത്.

ന്യൂസിലന്‍ഡില്‍ ഏകദിന ടി20 പര്യടനം കളിച്ച് കഴിഞ്ഞ മുസ്തഫിസുര്‍ ഇതുവരെ രാജസ്ഥാന്‍ ക്യാമ്പിലെത്തിയിട്ടില്ല. ഏപ്രില്‍ നാലിനാണ് മുസ്തഫിസുര്‍ ബംഗ്ലാദേശിലേക്ക് യാത്രയാകുമെന്നാണ് അറിയുന്നത്.

ഏപ്രില്‍ 12ന് പഞ്ചാബ് കിംഗ്‌സിനെതിരെയാണ് രാജസ്ഥാന്റെ ആദ്യ മത്സരം. താരം തൊട്ടടുത്ത ദിവസം ഫ്‌ലൈറ്റ് പിടിച്ച് ഇന്ത്യയിലെത്തിയാലും ഏഴ് ദിവസത്തെ ക്വാറന്റീന്‍ നില്‍ക്കണണെന്നതിനാല്‍ തന്നെ ഏപ്രില്‍ 12ലെ മത്സരത്തിന് മുമ്പ് രാജസ്ഥാന്‍ ക്യാമ്പില്‍ എത്തുവാന്‍ സാധിക്കില്ലെന്നാണ് അറിയുന്നത്.

ഏപ്രില്‍ 15ന് ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെയാണ് രാജസ്ഥാന്റെ രണ്ടാമത്തെ മത്സരം. അതില്‍ മുസ്തഫിസുര്‍ കളിച്ചേക്കും. അടിസ്ഥാന വിലയായ ഒരു കോടി നല്‍കിയാണ് താരത്തെ രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയത്.

നേരത്തെ കൈവിരലിന് പരിക്കേറ്റതിനെ തുടര്‍ന്നാണ് ആര്‍ച്ചര്‍ക്ക് ആദ്യ നാല് മത്സരങ്ങള്‍ ഐപിഎല്ലില്‍ നഷ്ടമായത്. ശാസ്ത്രക്രിയക്ക് ശേഷം താരം ഉടന്‍ രാജസ്ഥാനൊപ്പം ചേര്‍ന്നേക്കും.