ഐപിഎല്‍ ടീമുകളുടെ ഫണ്ടുകള്‍ ഒരുപോലയാണ്, എന്നിട്ടും അവര്‍ മാത്രമെന്തുകൊണ്ട് പിന്നാമ്പുറത്ത് ഒതുങ്ങുന്നു, അന്വേഷണം!

Image 3
CricketIPL

റെജി സെബാസ്റ്റ്യന്‍

ആദ്യ ഐപിഎല്ലില്‍ രാജസ്ഥാന്‍ ചാമ്പ്യന്മാരാക്കുമെന്ന് ആരെങ്കിലും പന്തയം വച്ചിട്ടുണ്ടാവുമായിരുന്നെങ്കില്‍ അതായിരുന്നേനെ ഏറ്റവും വലിയ തമാശ. അങ്ങനെ വിചാരിക്കാന്‍ കാരണങ്ങള്‍ ഒട്ടേറെയുമുണ്ടായിരുന്നു.

ആ ടീമില്‍ ആരൊക്കെയായിരുന്നു സൂപ്പര്‍ താരങ്ങള്‍. വിരല്‍മടക്കിയൊന്നു എണ്ണാന്‍ പോലും അങ്ങനെയൊരു നിര ആ ടീമില്‍ ഉണ്ടായിരുന്നില്ല. ഉണ്ടായിരുന്നത് ഒരേയൊരു ഷെയിന്‍ വോണ്‍ മാത്രമായിരുന്നു. വോണ്‍ ആകട്ടെ ഒരു സ്ഥിരം ക്യാപ്റ്റന്‍ ആയിരുന്നത് ആ രാജസ്ഥാന്‍ ടീമില്‍ ആയിരുന്നു.

എന്നിട്ടും ആ ടീം കപ്പ് നേടി. അതും അവരെക്കാള്‍ താരനിബിഢമായ ടീമുകളെ അട്ടിമറിച്ചുകൊണ്ട്. അതേ.. ഐപിഎല്ലിലിലെ ഓള്‍ ടൈം വണ്ടര്‍ തന്നെയായിരുന്നു വോണും പിള്ളേരും നേടിയത്.

പതിമൂന്നു വര്‍ഷങ്ങള്‍ക്കിപ്പുറം ആ രാജസ്ഥാന്‍ റോയല്‍സ് ടീമിനു വലിയ മാറ്റങ്ങളൊന്നുമില്ല. പക്ഷെ അന്ന് നേടിയത് പോലെ ഒരു കിരീടം നേടാനോ ഫേവറൈറ്റുകളാവാനോ രാജസ്ഥാന്‍ റോയല്‍സിന് പിന്നീടൊരിക്കലും കഴിഞ്ഞിട്ടില്ല. ഇന്നും പേരിനു ഒന്നോ രണ്ടോ സൂപ്പര്‍ താരങ്ങള്‍. ബട്‌ലര്‍, ആര്‍ച്ചര്‍, സ്റ്റോക്‌സ്,,, അതില്‍ രണ്ടുപേര്‍ ഇപ്പോള്‍ ടീമിനൊപ്പവുമില്ല.

രാജസ്ഥാന്‍ എന്തുകൊണ്ടാണ് ഇപ്പോഴും ഈ പിന്നാമ്പുറത്തു തുടരുന്നത്. ഇതില്‍ ഏറ്റവും ചിന്തിക്കേണ്ട കാര്യം ഈ ഐപിഎല്‍ ടീമുകളുടെ ഫണ്ടുകള്‍ ഒരുപോലായാണെന്നതാണ്. അംബാനിയുടെ ടീം ആയിട്ടോ കാശു വാരികോരിയെറിഞ്ഞിട്ടോ അല്ല മുംബൈ അഞ്ചുവട്ടം ചാപ്യന്മാരായത്. അതു പോലെ ചെന്നൈയും. പിന്നെങ്ങിനെ രാജസ്ഥാന്‍ റോയല്‍സ് മാത്രം എന്തുകൊണ്ട് ഫേവറിറ്റുകള്‍ ആവുന്നില്ല. ചിന്തിക്കേണ്ട ഒന്നാണിത്.

മുംബൈയും ചെന്നൈയും ഒക്കെ എങ്ങനെ ഹോട്ട് ആയിതുടരുന്നുവെങ്കില്‍ അത് അവരുടെ കളിക്കളത്തിലെ പ്രകടനം കൊണ്ടുമാത്രമല്ല എന്നതാണ് അതിനൊരുത്തരം. അതേ, ചിന്തിക്കുന്ന ഒരു സപ്പോര്‍ട്ടിങ് ടീം അവര്‍ക്കുണ്ട്. ഒരു ടീമിന് വേണ്ട പൊസിഷന്‍സിലുള്ള പ്ലെയേഴ്സിനെ അവര്‍ താരലേലത്തില്‍ വിളിച്ചെടുക്കുന്നു. രാജസ്ഥാന്റെ ഏറ്റവും വലിയ പരാജയവും അവിടെയാണ്. ഇന്നും ആ ടീമിലെ പ്രധാന സ്പിന്നര്‍ ഗോപാലും പൊന്നും വിലക്ക് ഉനൈദ്കട്ടും തുടരുന്നത് അവരുടെ സപ്പോര്‍ട്ടിങ്സ്റ്റാഫിന്റെ കഴിവില്ലായ്മയുടെ അനന്തരഫലങ്ങള്‍ മൂലമാണ്.

ഒന്നോ രണ്ടോ ഇന്ത്യന്‍ ക്യാപ്ഡ് പ്ലെയേഴ്സ് വന്നാല്‍ തന്നെ ഈ ടീം അടിമുടി മാറും. അതിലൊരാള്‍ മികച്ചൊരു സ്പിന്നറുമാവണം. ഇത്തരമൊരു മാറ്റങ്ങളൊക്കെ വന്നില്ലെങ്കില്‍ രാജസ്ഥാന് ഇനിയും ഐപിഎല്ലിന്റെ പിന്നാമ്പുറങ്ങളില്‍ തന്നെയായിരിക്കും സ്ഥാനം…

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍