ഐപിഎല്ലിലെ ഓറഞ്ച് ക്യാപ്പ്, വന്‍ പ്രവചനവുമായി ഇന്ത്യന്‍ താരം
ഐപിഎല്‍ തുടങ്ങാന്‍ രണ്ടാഴ്ച മാത്രം ബാക്കിയിരിക്കെ ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരത്തിന് ലഭിക്കുന്ന ഓറഞ്ച് ക്യാപ് നേടുന്ന ബാറ്റ്‌സമാനെ പ്രവചിച്ച് ഇന്ത്യന്‍ മുന്‍ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. ധോണിയും രോഹിത്തും കോലിയുമെല്ലാം ഉണ്ടെങ്കിലും അവരെയൊന്നുമല്ല ഓറഞ്ച് ക്യാപ്പിനായി ആകാശ് ചോപ്ര പ്രവചിക്കുന്നത്.
ഇത്തവണ ഐപിഎല്ലില്‍ ഓറഞ്ച് ക്യാപ് സ്വന്തമാക്കുക കിംഗ്‌സ് ഇലവന്‍ പഞ്ചാബ് നായകന്‍ കൂടിയായ കെ എല്‍ രാഹുലായിരിക്കുമെന്നാണ് ചോപ്രയുടെ പ്രവചനം.
റണ്‍വേട്ടയില്‍ ഒന്നാം സ്ഥാനത്ത് ഞാന്‍ രാഹുലിനെയാണ് തെരഞ്ഞെടുക്കുന്നത്. കിംഗ്‌സ് ഇലവന്‍ നായകനെന്ന അധിക ഉത്തരവാദിത്തം കൂടി വന്നതോടെ രാഹുല്‍ ഇത്തവണ മിന്നിത്തിളങ്ങുമെന്നാണ് ചോപ്രയുടെ അഭിപ്രായം. ഇന്ത്യന്‍ താരങ്ങളില്‍ റണ്‍വേട്ടയില്‍ ഒന്നാമതെത്തുന്ന രാഹുല്‍ തന്നെയാവും ഓറഞ്ച് ക്യാപ് അണിയുക എന്നും ചോപ്ര പറഞ്ഞു.
ഇത്തവണ ഐപിഎല്ലില്‍ തിളങ്ങാനിടയുള്ള ആറ് താരങ്ങളെയും ചോപ്ര തെരഞ്ഞെടുത്തു. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋ,ഭ് പന്ത്, മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ, ഡല്‍ഹി ക്യാപിറ്റല്‍സ് നായകന്‍ ശ്രേയസ് അയ്യര്‍, എം എസ് ധോണി, വിരാട് കോലി എന്നിവരാകും രാഹുലിനൊപ്പം ഇത്തവണ ഐപിഎല്ലില്‍ തിളങ്ങുകയെന്നും ചോപ്ര പറഞ്ഞു. ഈ മാസം 19നാണ് ഐപിഎല്ലിന് യുഎഇയില്‍ തുടക്കമാവുന്നത്.