ഐപിഎല്‍ ടീമിനെ സ്വന്തമാക്കാന്‍ മാഞ്ചസ്റ്ററും, ലാലേട്ടനെല്ലാം നെഞ്ചിടിയ്ക്കുന്നു
ഐപിഎല്ലിലേക്ക് പുതുതായെത്തുന്ന രണ്ട് ഫ്രാഞ്ചൈസികളെ സ്വന്തമാക്കാന്‍ ബിസിനസ് ടൈകൂണികള്‍ തമ്മില്‍ സമാനതകളില്ലാത്ത പോരാട്ടം. ടെന്‍ഡര്‍ വാങ്ങാനുള്ള തീയതി ഇന്നലെ അവസാനിച്ചപ്പോള്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് പുറമേ വന്‍ കിട വിദേശ ബിസിനസ് ഗ്രൂപ്പുകളും പുതിയ ഫ്രാഞ്ചൈസികള്‍ക്കായി രംഗത്തെത്തി. ഇതോടെ ഐപിഎല്‍ ടീമിനെ സ്വന്തമാക്കുന്നത് വലിയ മത്സരത്തിന് കളമൊരുങ്ങും.
ഇതില്‍ ഏറ്റവും ശ്രദ്ധേയം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഉടമസ്ഥരായ ഗ്ലേസര്‍ ഫാമിലി, മുന്‍ ഫോര്‍മുല 1 ഉടമസ്ഥരായിരുന്ന സിവിസി പാര്‍ട്‌ണേഴ്‌സ് എന്നിവരാണ് ടെന്‍ഡര്‍ ഡോക്കുമെന്റുകള്‍ വാങ്ങിയവരിലെ പ്രമുഖ വിദേശ ഗ്രൂപ്പുകള്‍ എന്നതാണ്.
.
ഈ മാസം 25 നോ അതിനടുത്തുള്ള ഏതെങ്കിലും ദിവസമോ പുതിയ രണ്ട് ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ക്ക് വേണ്ടിയുള്ള ലേലം നടക്കുമെന്നാണ് നിലവില്‍ ലഭിക്കുന്ന സൂചനകള്‍. എന്നാല്‍ ഇക്കാര്യത്തില്‍ ബിസിസിഐയില്‍ നിന്ന് ഇനിയും ഔദ്യോഗിക പ്രഖ്യാപനം വരേണ്ടതുണ്ട്.
അതേ സമയം പുതിയ ഐപിഎല്‍ ടീമുകളുടെ വില ലേലത്തില്‍ 3000-3500 കോടി രൂപ വരെ ഉയരുമെന്നാണ് വിലയിരുത്തല്‍. എന്തായാലും ഐപിഎല്ലില്‍ വരുന്ന പുതിയ ഫ്രാഞ്ചൈസികളുടെ വില്‍പ്പനയിലൂടെ ബിസിസിഐയുടെ കീശ നിറയും.
പുതിയ ഐപിഎല്‍ ഫ്രാഞ്ചൈസുകള്‍ക്കായി രംഗത്തുള്ള പ്രധാന ബിസിനസ് ഗ്രൂപ്പുകള്‍
സഞ്ജീവ് ഗോയങ്ക ആര്‍ പി എസ് ജി ഗ്രൂപ്പ് ഉടമ
ഗ്ലേസര്‍ ഫാമിലി മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഉടമസ്ഥര്‍
അഡാനി ഗ്രൂപ്പ്
നവീന്‍ ജിന്‍ഡാല്‍
ടോറന്റ് ഫാര്‍മ്മ
റോണി സ്‌ക്രൂവാല
അരോബിന്ദോ ഫാര്‍മ
കൊടക് ഗ്രൂപ്പ്
സിവിസി പാര്‍ട്‌ണേഴ്‌സ്
സിംഗപ്പൂര്‍ ആസ്ഥാനമായുള്ള പി ഇ ഫേം
ഹിന്ദുസ്ഥാന്‍ ടൈംസ് മീഡിയ
ഗ്രൂപ്പ് എം
ബ്രോഡ്കാസ്റ്റ് & സ്‌പോര്‍ട്‌സ് കണ്‍സള്‍ട്ടിംഗ് ഏജന്‍സീസ് ഐ ടി ഡബ്ല്യു.