അവന്‍ ഞെട്ടിച്ചു, ഈ ഐപിഎല്ലിലെ കണ്ടെത്തലാണ് ആ താരം, തുറന്ന് പറഞ്ഞ് വാര്‍ണര്‍
ഐപിഎല്ലില്‍ തന്റെ ടീമിന്റെ പ്രകടനത്തില്‍ പൂര്‍ണ്ണ സംതൃപ്തനാണെന്ന് സണ്‍റൈസസ് ഹൈദരാബാദ് നായകന്‍ ഡേവിഡ് വാര്‍ണര്‍.
ക്വാളിഫെയറില്‍ ഡല്‍ഹിയോട് തോറ്റ് പുറത്തായതിനു പിന്നാലെയാണ് വാര്‍ണര്‍ ഇക്കാര്യം പറഞ്ഞത്.
എ.പി.എല്ലിന്റെ പ്ലേഓഫ് ചിത്രത്തില്‍ പോലും ഇല്ലായിരുന്ന ഞങ്ങള്‍ ഇവിടെ വരെയെത്തിയത് വലിയ കാര്യമാണെന്നും, ടീമില്‍ ഒരുപാട് പോസിറ്റീവ് കാര്യങ്ങളുണ്ടെയെന്നും വാര്‍ണര്‍ കൂട്ടിചേര്‍ത്തു.
‘ടൂര്‍ണമെന്റില്‍ മൂന്ന് ടീമുകളെ കുറിച്ചായിരുന്നു എല്ലാവരും പറഞ്ഞിരുന്നത്. മുംബൈ, ഡല്‍ഹി, ബാംഗ്ലൂര്‍ എന്നിവര്‍ക്കാണ് എല്ലാവരും കിരീടം പറഞ്ഞത്. തീര്‍ച്ചയായും മുംബൈ ഗംഭീര ടീമാണ്. ഫൈനലിലെത്താനായി അവര്‍ ഗംഭീര പ്രകടനം തന്നെയാണ് നടത്തിയത്. ഡല്‍ഹിയും ബാംഗ്ലൂരും നന്നായി തന്നെ കളിച്ചിരുന്നു. ഇവര്‍ക്കൊപ്പം നിന്ന് ഇവിടെ വരെ എത്തിയതില്‍ അഭിമാനമുണ്ട്.’ വാര്‍ണര്‍ പറയുന്നു.
‘ടീമില്‍ ഒരുപാട് പോസിറ്റീവായ കാര്യങ്ങളുണ്ട്. അതിലൊന്നാണ് നടരാജന്‍. ഈ ഐപിഎല്ലിന്റെ കണ്ടെത്തലുകളിലൊന്നാണ് അവന്‍. ഞെട്ടിക്കുന്ന പ്രകടനമായിരുന്നു നടരാജന്റേത്. റാഷിദിനെ പിന്നെ പറയുന്നില്ല. അദ്ദേഹം എപ്പോഴും സൂപ്പറാണ്. മൂന്നാം നമ്പറില്‍ മനീഷ് പാണ്ഡെ കളിച്ച ഇന്നിംഗ്‌സുകള്‍ ടീമിന്റെ മറ്റൊരു കരുത്താണ്. ഓള്‍ റൗണ്ടായി നോക്കുമ്പോള്‍ ടീമിന് പല നല്ല പ്രകടനങ്ങളും പറയാനുണ്ട്.’ വാര്‍ണര്‍ പറയുന്നു.
‘തീര്‍ച്ചയായും ഈ അവസരത്തില്‍ ആരാധകര്‍ക്കാണ് നന്ദി പറയുന്നത്. അതേസമയം ഡല്‍ഹിക്കെതിരെ ടീമിന്റെ പ്രകടനത്തില്‍ ധാരാളം പാളിച്ചകളുണ്ടായിരുന്നു. ക്യാച്ചുകള്‍ എടുത്തിട്ടില്ലെങ്കില്‍ നിങ്ങള്‍ക്ക് മത്സരം ജയിക്കാനാവില്ല. ക്യാച്ചുകള്‍ കൈവിട്ടത് മത്സരത്തിലെ തോല്‍വിക്ക് കാരണമായി. അടുത്ത തവണ ടീം ഗംഭീര തിരിച്ചുവരവ് നടത്തും’ വാര്‍ണര്‍ കൂട്ടിചേര്‍ത്തു.