ഡികോക്ക് കളിക്കില്ല, പകരം അവനിറങ്ങും, മുംബൈ തുടങ്ങുക എല്ലാം തകര്‍ക്കുന്ന കൊടുങ്കാറ്റുമായി

ഐപിഎല്‍ 14ാം സീസണിന്റെ ഉദ്ഘാടന മത്സരത്തില്‍ ബംഗളൂരു റോയല്‍ ചലഞ്ചേഴ്‌സിനെ നേരിടാന്‍ മുംബൈ ഇന്ത്യന്‍സ് ഇറങ്ങുക ദക്ഷിണാഫ്രിക്കന്‍ താരം ക്വിന്റണ്‍ ഡികോക്ക് ഇല്ലാതെ. ദക്ഷിണാഫ്രിക്കന്‍ ദേശീയ ടീമിനൊപ്പമുള്ള മത്സരത്തിന് ശേഷം ഐപിഎല്ലിനെത്തിയ ഡി കോക്ക്, 7 ദിവസ നിര്‍ബന്ധിത ക്വാറന്റൈന് വിധേയനാവുന്നതിനാലാണ് ആദ്യ മത്സരത്തില്‍ കളിക്കാന്‍ സാധിക്കാത്തത്.

നിലവില്‍ മുംബൈയിലെ ഹോട്ടലിലാണ് താരം ക്വാറന്‍ഡീനില്‍ ഇരിക്കുന്നത്. ഡികോക്ക് കളിക്കില്ലെന്ന് മുംബൈ ഇന്ത്യന്‍സ് തന്നെ ഔദ്യോഗിക വാര്‍ത്ത കുറിപ്പിലൂടെ തന്നെ സ്ഥിരീകരിച്ചു.

നേരത്തെ ദക്ഷിണാഫ്രിക്കന്‍ ടീമിന്റെ ബയോ സെക്യുര്‍ ബബിളില്‍ നിന്ന് മുംബൈ ഇന്ത്യന്‍സിന്റെ ബബിളിലേക്ക് മാറിയ ഡി കോക്കിന് ക്വാറന്റൈന്‍ ഇരിക്കേണ്ടി വരില്ലെന്നായിരുന്നു വിലയിരുത്തിയിരുന്നത്. എന്നാല്‍ താരം വിമാനയാത്ര നടത്തിയതിനാല്‍ ക്വാറന്‍ഡീനില്‍ ഇരിക്കണമെന്ന് ഐപിഎല്‍ മെഡിക്കല്‍ കമ്മിറ്റി തീരുമാനം എടുക്കുകയായിരുന്നു.

ഡികോക്കിന്റെ അഭാവത്തില്‍ ഓസീസ് വെടിക്കെട്ട് വീരന്‍ ക്രിസ് ലിന്‍ ആകും മുംബൈയ്ക്കായി ഓപ്പണറായി ഇറങ്ങുക. കഴിഞ്ഞ സീസണ്‍ മുതല്‍ മുംബൈയ്‌ക്കൊപ്പമുളള ലിന്നിന് ഇതുവരെ അവസരമൊന്നും ലഭിച്ചിരുന്നില്ല. ഡികോക്കിന്റെ അഭാവം പരമാവധി ഉപയോഗപ്പെടുത്താനാകും ഓസ്‌ട്രേലിയന്‍ താരം ശ്രമിക്കുക.

അതെസമയം ഡികോക്കിന് പകരം യുവതാരം ഇഷാന്‍ കിഷന്‍ ഓപ്പണറായേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇന്ത്യയ്ക്കായി ഓപ്പണറായി ലിന്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ച്ചവെച്ചതാണ് ഇത്തരമൊരു സാധ്യതയിലേക്ക് വിരല്‍ ചൂണ്ടുന്നത്.

You Might Also Like