ലേലത്തില്‍ ആദ്യമായി മുംബൈയ്ക്ക് പിഴച്ചു, എന്തിന് അവനെ ടീമിലെടുത്തു

Image 3
CricketTeam India

നിഷാദ് എം

ലേലത്തില്‍ ആദ്യമായി മുംബൈക്ക് പിഴച്ചു. അടികൊണ്ടു മെഴുകുന്ന ചൗള എന്ന മരപ്പാഴിനെ എടുത്ത പൈസക്ക് അണ്‍സോള്‍ഡ് ആയ മുംബൈയുടെ പഴയ പടക്കുതിര ഭാജിയെ അടിസ്ഥാന വിലക്ക് എടുത്തിരുന്നു എങ്കില്‍ എന്തുകൊണ്ടും ലാഭം ആയേനെ.

ചൗളയേക്കാളും ഗ്രൗണ്ടില്‍ aggressive ആയി നല്ല എനര്‍ജിയോടെ ബോളും, ഫീല്‍ഡിങ്ങും, അത്യാവശ്യം ബിഗ് ഷോട്ടും കളിക്കാന്‍ ഭാജിക്ക് കഴിയുമായിരുന്നു. കൂടെ നല്ലൊരു യാത്ര അയപ്പും ആയേനെ?

നാലോളം uncapped സ്പിന്നര്‍സ് ഊഴം കാത്തു വെളിയില്‍ ഇരിക്കുമ്പോള്‍ ആണ് മുംബൈയുടെ ഈ പാഴായ നീക്കം എന്നതും കൂട്ടി വായിക്കേണ്ടതാണ്.

എന്തായാലും മോറിസിനെ എടുക്കാന്‍ കിണഞ്ഞു പരിശ്രമിച്ചതും, നൈല്‍ നെ തിരിച്ചു കൊണ്ട് വരാന്‍ പറ്റിയതും മാത്രം എന്നെപ്പോലെയുള്ള മുംബൈ ഫാന്‍സിനെ തൃപ്തിപ്പെടുത്തിയുള്ളൂ.

ഒന്നും കാണാതെ അംബാനി ചൗളയെ എടുക്കില്ല എന്നത് ആണ് ഇനിയുള്ള ആകെ പ്രതീക്ഷ.

കടപ്പാട്: സ്‌പോട്‌സ് പാരഡൈസോ ക്ലബ്