വിരല്‍ ചൂണ്ടുന്നത് ഇവരിലേക്കാണ്… അവര്‍ മുംബൈയെ വഞ്ചിക്കുകയാണ്

Image 3
CricketIPL

റെജി സെബാസ്റ്റ്യന്‍

131 എന്ന സ്‌കോറിനെയൊക്കെ പ്രതിരോധിക്കുന്നതില്‍ ബൗളേഴ്സിന് ഒരു പരിധിയൊക്കെയില്ലേ. അഞ്ചു തവണയാണ് മുംബൈ ബൗളേഴ്സ് ആ ഗതികേടിലേക്ക് എത്തപപ്പെട്ടത്. രണ്ടുതവണ അവരതില്‍ വിജയിച്ചു. മൂന്നുവട്ടം അവര്‍ക്കായതുമില്ല.

മുംബൈയുടെ തോല്‍വികളുടെ കാരണക്കാര്‍ ഒരിക്കലും ബൗളേഴ്സ് ആണെന്നാരും പറയില്ല. ആകെ വന്ന രണ്ട് വിജയങ്ങള്‍ തന്നെ അവരുടെ സംഭാവന ആയിരുന്നുതാനും.

എന്തു പറ്റി ഈ മുബൈക്ക്. തുടരന്‍ കിരീടങ്ങളുടെ ആലസ്യമാണോ.. അങ്ങനെ പലര്‍ക്കും സംഭവിക്കാറുണ്ട്. പക്ഷെ അതൊന്നുമല്ലല്ലോ കാര്യം.

ഈ തോല്‍വികളില്‍ എളുപ്പം വിരല്‍ ചൂണ്ടാവുന്ന ചിലരുണ്ട്. ഹാര്‍ദിക്, പൊള്ളാര്‍ഡ്, ഇഷാന്‍കിഷന്‍, പിന്നേ ക്രൂനാള്‍ പാണ്ട്യ എന്നിവരാണവര്‍. അതേ.. മധ്യനിര മുംബൈയെ നിരന്തരം ചതിക്കുന്നു. ഒപ്പം ഓപ്പണര്‍ ഡികോക്കും.

ഇതിലും മോശമായ അവസ്ഥകളില്‍, മുന്‍നിര തകര്‍ന്നാലും മുംബൈയെ താങ്ങിനിര്‍ത്തിയിരുന്നത് ഇവരൊക്കെയായിരുന്നു. അതും ഒട്ടേറെ തവണ.

ഇവരില്‍ ഹര്‍ദിക് ആണ് ഏറെ നിരാശപ്പെടുത്തുന്നത്. ഇംഗ്ലണ്ട് ബൗളേഴ്സ് ഹര്‍ദിക്കിനെ നിരന്തരം ഓഫ്സൈഡില്‍ ബൗണ്‍സറുകള്‍ എറിഞ്ഞു പൂട്ടിയിരുന്നു. ഇപ്പോള്‍ ഐപിഎല്ലിലും ബൗളര്‍മാര്‍ അതേവഴിയില്‍ ഹര്‍ദിക്കിനെ തളക്കുന്നു. പൂട്ടിയിടുന്നു.
ആള്‍റൗണ്ടര്‍ എന്ന പദവി പോലും ഹാര്‍ദിക്കില്‍ നിന്നും അകന്നുപോവുകയാണ്. ഹര്‍ദിക് ബൗള്‍ ചെയ്യാത്തത് മുംബൈയുടെ ഗെയിം പ്ലാനുകളെപോലും ഈ ഐപിഎല്ലില്‍ നന്നായി ബാധിക്കുന്നുണ്ട്.

പൊള്ളാര്‍ഡും കൂട്ടരുമടങ്ങുന്ന മിഡില്‍ ഓര്‍ഡര്‍ ഇനിയെങ്കിലും നന്നായി വന്നില്ലെങ്കില്‍ ആറാമത് കിരീടം അകലെത്തന്നെയാവും. പിഴവുകള്‍ തിരുത്തി മുംബൈ മുന്നോട്ടു വരട്ടെ… !

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍