ഫൈനല്‍ കാണാന്‍ മോഹന്‍ലാല്‍ വന്നത് ഐപിഎല്ലിലെ 9ാം ടീം സ്വന്തമാക്കാന്‍, വെല്ലുവിളി ഗുജറാത്തില്‍ നിന്ന്

Image 3
CricketIPL

ഐപിഎല്ലിലെ അടുത്ത സീസണില്‍ ഒരു ടീം കൂടി ഉണ്ടാകും എന്ന വാര്‍ത്ത ക്രിക്കറ്റ് പ്രേമികള്‍ വളരെ ആവേശത്തോടെയാണ് ഏറ്റെടുത്തത്. ഇപ്പോഴിതാ ആ ടീം കേരളത്തില്‍ നിന്നായിരിക്കുമെന്നും ഉടമ മോഹന്‍ലാല്‍ ആയിരിക്കുമെന്നുമുളള റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. ഇക്കാര്യം ചര്‍ച്ച ചെയ്യാനാണത്രെ മോഹന്‍ലാല്‍ ഐപിഎല്‍ ഫൈനല്‍ കാണാന്‍ ദുബൈയിലെത്തിയത്.

നേരത്തെ ഐപിഎല്‍ കളിച്ച ടസ്‌ക്കേഴ്‌സ് കേരളയ്ക്ക് പകരക്കാരായിട്ടായിരിക്കും ഈ കേരള ടീം ഐപിഎല്ലിന്റെ ഭാഗമാകുക. ടസ്‌കേഴ്‌സിന്റെ ആസ്ഥാനം കൊച്ചിയായിരുന്നെങ്കില്‍ പുതിയ കേരള ഐപിഎല്‍ ടീം തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം കേന്ദ്രമാക്കിയായിരിക്കും പ്രവര്‍ത്തിക്കുക.

അതെസമയം പുതിയ ഐപിഎല്‍ ടീമിനെ തിരഞ്ഞെടുക്കുക അടുത്ത വര്‍ഷം നടക്കുന്ന മെഗാ ലേലത്തിലൂടെയാകും. മെഗാ ലേലത്തിനു തയ്യാറെടുക്കാന്‍ ബിസിസിഐ ഫ്രാഞ്ചൈസികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയെന്നാണ് സൂചന.

കേരളത്തില്‍ നിന്നുളള ടീമിനെ കൂടാതെ പുതിയ ഫ്രാഞ്ചൈസി അഹ്മദാബാദ് ആസ്ഥാനമാക്കി വന്നേയ്ക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ മൊട്ടേര സര്‍ദാര്‍ പട്ടേല്‍ സ്റ്റേഡിയമാവും ഫ്രാഞ്ചൈസിയുടെ ആസ്ഥാനം. അദാനി ഗ്രൂപ്പാണ് പുതിയ ഫ്രാഞ്ചൈസി വാങ്ങുക എന്നും അഭ്യൂഹമുണ്ട്.

മെഗാ ലേലം സംഘടിപ്പിക്കുകയാണെങ്കില്‍ ഓരോ ഫ്രാഞ്ചൈസികള്‍ക്കും 3 താരങ്ങളെ വീതം മാത്രമേ നിലനിര്‍ത്താനാവും. ആര്‍ടിഎം വഴി രണ്ട് താരങ്ങളെക്കൂടി നിലനിര്‍ത്താം. ഈ മെഗാ ലേലത്തിലും സമാന നിയമം തന്നെയാണോ എന്നതില്‍ വ്യക്തതയില്ല.