ബ്രൂട്ടല്‍ ഹിറ്റിംഗിന്റെ വന്യമായ പ്രദര്‍ശനം, ഇങ്ങനെയൊരു തിരിച്ചുവരവ് സ്വപ്‌നമോ യാഥാര്‍ത്യമോ?

Image 3
CricketIPL

സംഗീത് ശേഖര്‍

ആന്ദ്രേ റസലിന്റെ സമയം കഴിഞ്ഞെന്ന ധാരണ പലര്‍ക്കുമുണ്ടായിരുന്നു.

റസലിന്റെ സമീപകാല പ്രകടനങ്ങള്‍ അത്തരത്തിലുള്ളതായിരുന്നുവെന്നതും പരിക്കുകളുടെ ആധിക്യവും ഈ ധാരണക്ക് ആക്കം കൂട്ടിയെങ്കിലും ചെപ്പൊക്കില്‍ മത്സരം ഏതാണ്ട് ജയിച്ചെന്ന അവസ്ഥയില്‍ നില്‍ക്കുന്ന ചെന്നൈക്ക് മുകളിലേക്കാണ് ധാരണകളെ തിരുത്തിക്കൊണ്ട് ആന്ദ്രേ റസ്സല്‍ പെയ്തിറങ്ങുന്നത്. ദയയുടെ കണിക പോലുമില്ലാത്ത ബ്രൂട്ടല്‍ ഹിറ്റിംഗിന്റെ വന്യമായ പ്രദര്‍ശനം.

ക്രീസിലുണ്ടായിരുന്ന അത്രയും നേരം ചെന്നൈ ക്യാമ്പില്‍ ആശങ്കകള്‍ ഉണര്‍ത്തിയ പ്രകടനം. സൂപ്പര്‍ബ് റസ്സല്‍..

മൂന്നോവര്‍ കൂടെ റസ്സല്‍ ക്രീസില്‍ നിന്നിരുന്നെങ്കില്‍ ഈ ഐ. പി. എല്ലിലെ ആദ്യ ത്രില്ലര്‍ കാണാമായിരുന്നു..

വന്‍ പരാജയത്തെ അഭിമുഖീകരിച്ചയിടത്ത് നിന്നും വിജയപ്രതീക്ഷ വരെയുണര്‍ത്തികൊണ്ട് കമ്മിന്‍സ് നടത്തിയ പോരാട്ടം മനോഹരമായിരുന്നു.

വരുണ്‍ ചക്രവര്‍ത്തി ഒരു മോശം റണ്ണര്‍ ആണെങ്കിലും അങ്ങേരെ അടച്ചു കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഡ്രൈവ് കളിച്ചതിനു ശേഷം ബൗണ്ടറി ആണെന്ന് കരുതി അതേ പോസില്‍ കമ്മിന്‍സ് ബാറ്റിന്റെ ഫുള്‍ ഫേസ് കാട്ടി നിന്നെടുത്ത കുറച്ചു സെക്കണ്ടുകള്‍ ആ റണ്‍ ഔട്ടില്‍ നിര്‍ണായകമായിരുന്നു.

കടപ്പാട്: സ്‌പോട്‌സ് പാരഡൈസോ ക്ലബ്