ഒടുവില്‍ നായകന്‍ സഞ്ജുവിനും അംഗീകാരം, ചെന്നൈയെ മറികടന്ന് അവാര്‍ഡ്
ഐപിഎല്‍ 14ാം സീസണില്‍ മലയാളി താരം സഞ്ജു സാംസണ് കീഴില്‍ മോശം പ്രകടനം കാഴ്ച്ചവെച്ച രാജസ്ഥാന്‍ റോയല്‍സിന് ആശ്വാസമായി ഒരു അംഗീകരം. കളിക്കളത്തിലെ മാന്യതയ്ക്ക് നല്‍കുന്ന ഐപിഎല്ലിലെ ഫെയര്‍ പ്ലേ അവാര്‍ഡ് ഇത്തവണ സ്വന്തമാക്കിയത് സഞ്ജു വി സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സാണ്.
ഇതോടെ ക്യാപ്റ്റനായി ആദ്യ സീസണില്‍ തന്നെ മാന്യന്മാരുടെ സംഘത്തിനുളള അവാര്‍ഡ് രാജസ്ഥാന് വാങ്ങിക്കൊടുക്കാന്‍ മലയാളി താരത്തിനായി. നേരത്തെ ഇത് രണ്ടാം തവണെയാണ് രാജസ്ഥാന്‍ റോയല്‍സ് ഫെയര്‍പ്ലേ അവാര്‍ഡ് കരസ്ഥമാക്കുന്നത്.
ഓരോ മത്സരത്തിലും 10 പോയിന്റിലാണ് ഫെയര്‍പ്ലേ പോയിന്റ് കണക്കാകുന്നത്. മത്സര സ്പിരിറ്റ് കാണിക്കുന്നതും, മത്സര നിയമങ്ങള്‍ അനുസരിക്കുന്നതും, അംപയര്‍മാരുടെ തീരുമാനങ്ങള്‍ സ്വീകരിക്കുന്നതും, എതിരാളികളെ ബഹുമാനിക്കുന്നതും കണക്കിലെടുത്താണ് പോയിന്റുകള്‍ തീരുമാനിക്കുക. തേര്‍ഡ് അംപയറോടൊപ്പം ഓണ്‍ ഫീല്‍ഡ് അംപയറുമാരാണ് ഫെയര്‍പ്ലേ പോയിന്റുകള്‍ ഇടുന്നത്.
ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തവണ ഫെയര്‍ പ്ലേ അവാര്‍ഡ് നേടിയിരിക്കുന്നത് ചെന്നൈ സൂപ്പര്‍ കിംഗ്‌സാണ്. 6 തവണെയാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഈ അവാര്‍ഡ് സ്വന്തമാക്കിയത്. ഇത്തവണയും രണ്ടാമതെത്തിയ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ആയിരുന്നു. മുംബൈ ഇന്ത്യന്‍സും സണ്‍റൈസേഴ്‌സ് ഹൈദരബാദും രണ്ട് തവണ വീതം അവാര്‍ഡ് നേടി.
ഐപിഎല്‍ ആദ്യ സീസണ്‍ മുതല്‍ ബിസിസിഐ ഫെയര്‍ പ്ലേ അവാര്‍ഡ് നല്‍കുന്നുണ്ട്. 10 ലക്ഷം രൂപയാണ് സമ്മാനത്തുക.