ഐപിഎല്‍ കളിക്കാന്‍ ടീം ഇന്ത്യ മടങ്ങുക ആ രാജ്യത്തേയും കൂട്ടി ഒറ്റ വിമാനത്തില്‍

Image 3
CricketIPL

ഇംഗ്ലണ്ട് പര്യടത്തിന് ശേഷം ഇന്ത്യന്‍ താരങ്ങള്‍ യുഎഇയിലേക്ക് പോകുക. കോവിഡ് മഹാമാരി മൂലം നിര്‍ത്തിവെച്ച ഐപിഎല്‍ പുനരാംഭിക്കുന്നതിന്റെ ഭാഗമായാണ് യുഎഇ യാത്ര. ഇന്ത്യന്‍ താരങ്ങള്‍ക്കൊപ്പം ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ ഐപിഎല്‍ കളിക്കുന്ന ഇംഗ്ലണ്ട് താരങ്ങളും ഉണ്ടാകും.

ഇരു രാജ്യത്തേ കളിക്കാരും ഒരേ ചാര്‍ട്ടേര്‍ഡ് ഫ്‌ലൈറ്റിലാവും ഐപിഎലിനായി യാത്രയാകുക. മാഞ്ചസ്റ്ററില്‍ നിന്ന് ദുബായിയിലേക്ക് എത്തുന്ന താരങ്ങള്‍ക്ക് മൂന്ന് ദിവസത്തെ ക്വാറന്റീന്‍ ആവും ഉണ്ടാകുക.

കരീബിയന്‍ ദ്വീപില്‍ നിന്നെത്തുന്ന താരങ്ങള്‍ക്കും മൂന്ന് ദിവസത്തെ ക്വാറന്റീനാണ് ഉണ്ടാകുക. അതിന് ശേഷം ബയോ ബബിളിലേക്ക് താരങ്ങള്‍ പ്രവേശിക്കും.

നിലവിലത്തെ റിപ്പോര്‍ട്ടുകള്‍ പ്രകാരം യുഎഇയില്‍ ഒക്ടോബര്‍ 10ന് ആണ് ഐപിഎല്‍ ഫൈനല്‍ നടക്കുക. സെപ്റ്റംബര്‍ 19നോ 20നോ ഐപിഎല്‍ ആരംഭിയ്ക്കും.

31 മത്സരങ്ങളാണ് ഐപിഎല്ലില്‍ ഇനി അവശേഷിക്കുന്നത്. 29 മത്സരങ്ങള്‍ ഇതിനോടകം നടന്ന് കഴിഞ്ഞു. ഐപിഎല്‍ സങ്കടിപ്പിക്കാനായാല്‍ 2500 കോടി രൂപയുടെ നഷ്ടം നികത്താനാകുമെന്നാണ് ബിസിസിഐ വിലയിരുത്തുന്നത്.