ഐപിഎല്ലിനിടെ വിവരങ്ങളും ചോര്‍ത്തി, കളിക്കാര്‍ക്കിടയില്‍ നുഴഞ്ഞുകയറിയതിങ്ങനെ

Image 3
CricketIPL

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച ഐപിഎല്ലിനിടെ കളിക്കാരില്‍ നിന്ന് ചൂതാട്ട ശ്രമവും നടത്തിയതായി റിപ്പോര്‍ട്ട്. ചൂതാട്ടത്തിനു ക്ലിനറായി ജോലി ചെയ്ത് വിവരം ചോര്‍ത്തിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ബിസിസിഐയുടെ അഴിമതി വിരുദ്ധ തലവനായ ഷാബിര്‍ ഹുസൈന്‍ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ന്യൂഡല്‍ഹിയിലെ ഫിറോഷ് ലാ കോട് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിലാണ് വിവരം ചോര്‍ത്തിയത്. സീസണില്‍ അഞ്ചു മത്സരങ്ങളാണ് ഇവിടെ നടന്നത്.

സംശയാസ്പദകരമായ സാഹചര്യത്തില്‍ കണ്ടെത്തിയ ഒരാളെ അഴിമിതി വിരുദ്ധ ഉദ്യോഗ്സ്ഥന്‍ പിടിച്ചെന്നും, എന്നാല്‍ ഇയാള്‍ പിടിയില്‍ നിന്നും രക്ഷപ്പെട്ടു എന്നും ഹുസൈന്‍ പറഞ്ഞു. ഡല്‍ഹി പോലീസില്‍ ഇതിനെ സംമ്പന്ധിച്ച് പരാതി നല്‍കിയട്ടുണ്ട്. എന്നാല്‍ ഏത് മത്സരത്തിലാണ് ഈ സംഭവം നടന്നത് എന്ന് വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായില്ലാ.

‘ആളൊഴിഞ്ഞ സ്ഥലത്ത് നില്‍ക്കുകയായിരുന്ന അയാള്‍ എന്താണ് ഇവിടെ ചെയ്യുന്നത് എന്ന് ചോദിച്ചു. ഞാന്‍ കാമുകിയുമായി സംസാരിക്കുകയായിരുന്നു എന്നായിരുന്നു മറുപടി. ഇപ്പോള്‍ വിളിച്ച നമ്പര്‍ ഡയല്‍ ചെയ്യാനും ഫോണുകള്‍ കൈമാറാനും ആവശ്യപ്പെട്ടു. എന്നാല്‍ ഫോണ്‍ പരിശോധനക്കിടെ രക്ഷപ്പെടുകയായിരുന്നു.രണ്ട് മൊബൈലുകള്‍ കൈവശമുണ്ടായതാണ് സംശയത്തിനു ഇടയാക്കിയത്’ ഷാ പറഞ്ഞു.

രാജസ്ഥാന്‍ റോയല്‍സ് സണ്‍റൈസേഴ്‌സ് ഹൈദരബാദ് മത്സരത്തില്‍ വ്യാജ പാസുമായി എത്തിയ രണ്ട് പേരെ ഡല്‍ഹി പോലീസ് പിടിച്ചിരുന്നു. ക്ലീനറായി ജോലി ചെയ്ത ആളെ ആധാര്‍ നമ്പര്‍ വഴി കണ്ടെത്താര്‍ കഴിയും എന്നും ഒന്നോ രണ്ടോ ദിവസങ്ങള്‍ക്കുള്ളില്‍ പിടികൂടാന്‍ കഴിയും എന്ന് അഴിമിതി വിരുദ്ധ മേധാവി പറഞ്ഞു. ചെറിയ കൂലിക്കുവേണ്ടി വിവരങ്ങള്‍ കൈമാറുന്നയാളാണെന്നും ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ പിടിയിലാവുമെന്നും അറിയിച്ചു

മുംബൈയില്‍ നടന്ന മത്സരത്തിനിടെ സംശയാസ്പദമായി രണ്ടുപേരെ ഹൈദരബാദ് ടീമംഗങ്ങള്‍ താമസിക്കുന്ന ഹോട്ടലില്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ ബയോബബിള്‍ കാരണം താരങ്ങളുമായി ആശയവിനിമയം നടത്താന്‍ സാധിച്ചിരുന്നില്ലാ. ടൂര്‍ണമെന്റില്‍ ഇതുവരെ താരങ്ങള്‍ ആരും അഴിമതി പരാതികള്‍ പറഞ്ഞട്ടില്ലെന്നും ഷാബിര്‍ ഹുസൈന്‍ പറഞ്ഞു.