എന്തുകൊണ്ട് ബംഗളൂരുവിനെ പുറത്താക്കാന്‍ ഡല്‍ഹി ശ്രമിച്ചില്ല, കാരണമിതാണ്

ഐപിഎല്ലില്‍ ഡല്‍ഹിയുടെ കാരുണ്യം കൊണ്ട് കൂടിയാണ് ബംഗളൂരു റോയല്‍ ചലഞ്ചേഴ്‌സ് കഴിഞ്ഞ ദിവസം പ്ലേഓഫിലേക്ക് അനായാസം കടന്നത്. 17.3 ഓവറിന് മുന്‍പ് ഡല്‍ഹി ജയിച്ചിരുന്നെങ്കില്‍ ബാംഗ്ലൂര്‍ ടൂര്‍ണമെന്റില്‍ നിന്നും തന്നെ പുറത്തായേനെ.

പത്തോവറില്‍ 80 പിന്നിട്ട ഡല്‍ഹിക്ക് ലക്ഷ്യം എളുപ്പമായിരുന്നുതാനും. പക്ഷെ 19ാം വരെ ഡല്‍ഹി കാത്തു. ബാംഗ്ലൂരിനെ പുറത്താക്കി കളി ജയിക്കാന്‍ ഓവറില്‍ എട്ട് റണ്‍സ് മാത്രമാണ് ഡല്‍ഹിക്ക് വേണ്ടിയിരുന്നത്. കളി ജയിക്കാന്‍. എന്നാല്‍ ശിഖര്‍ ധവാന്‍ പുറത്തായത് ടീമിനെ പ്രതിരോധത്തിലാഴ്ത്തി. ആ സമയം തുടര്‍ച്ചയായി നാലു മത്സരങ്ങള്‍ തോറ്റാണ് ഡല്‍ഹി നിന്നത്. ഈ തോല്‍വികളുടെയെല്ലാം മൂലകാരണമാകട്ടെ, ബാറ്റിങ് തകര്‍ച്ചയും.

വീണ്ടുമൊരു ദുരന്തത്തിന് സാക്ഷിയാകാന്‍ ഡല്‍ഹി ഒരുക്കമായിരുന്നില്ല. അതുകൊണ്ട് ആദ്യം സ്വയം ജയിച്ച് ക്വാളിഫയറിലെത്താനാണ് ഡല്‍ഹി ബാറ്റ്സ്മാന്മാര്‍ ശ്രമിച്ചത്. അതുകൊണ്ടുതന്നെ ബാംഗ്ലൂരിനെ പുറത്താക്കണമെന്ന വാശി റിഷഭ് പന്തോ ശ്രേയസ് അയ്യറോ പ്രകടിപ്പിച്ചുമില്ല.

ധവാന് ശേഷം അജിങ്ക്യ രഹാനെ പുറത്തായതും ഡല്‍ഹിയുടെ വീണ്ടുവിചാരത്തിന് കാരണമായി. ഇരുവരുടെയും ബാറ്റിങ് മികവിലാണ് ഡല്‍ഹി ക്യാപിറ്റല്‍സ് ലക്ഷ്യത്തിലേക്ക് അനായാസം ബാറ്റു വീശിയത്. ഇന്നിങ്സില്‍ ഇരുവര്‍ക്കും അര്‍ധ സെഞ്ച്വറിയുണ്ട്. രഹാനെ പുറത്താകുമ്പോള്‍ 17 പന്തില്‍ 17 എന്ന നിലയ്ക്കാണ് ഡല്‍ഹി ഉണ്ടായിരുന്നത്. 13 ആം ഓവറില്‍ ധവാന് മടങ്ങിയതിന് ശേഷം ഒരൊറ്റ ബൗണ്ടറിപോലും അടിച്ചില്ലെന്ന വസ്തുതയും ഡല്‍ഹിയുടെ സമ്മര്‍ദ്ദം കൂട്ടി. എന്തായാലും ടീമിനെ വിജയത്തീരത്തുകൊണ്ടുവരാന്‍ റിഷഭ് പന്തിനും മാര്‍ക്കസ് സ്റ്റോയിനിസിനുമായി.

ആറ് വിക്കറ്റ് ജയത്തോടെ നേരിട്ട് ഒന്നാം ക്വാളിഫയറിനാണ് ഡല്‍ഹി ക്യാപിറ്റല്‍സ് യോഗ്യത നേടിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍ മുംബൈ ഇന്ത്യന്‍സുമായി ഡല്‍ഹി കൊമ്പുകോര്‍ക്കും. മറുഭാഗത്ത് എലിമിനേറ്റര്‍ മത്സരത്തിനാണ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ തയ്യാറെടുക്കുന്നത്. പോയിന്റ് പട്ടികയിലെ നാലാം സ്ഥാനക്കാരുമായി കോഹ്ലിയുടെ ടീം ആദ്യം മത്സരിക്കും. എലിമിനേറ്ററില്‍ തോറ്റാല്‍ പുറത്ത്. ജയിക്കുന്ന ടീം ഒന്നാം ക്വാളിഫയറില്‍ തോല്‍ക്കുന്ന ടീമുമായി വീണ്ടും മത്സരിക്കും. ഒന്നാം ക്വാളിഫയറില്‍ ജയിക്കുന്നവര്‍ നേരിട്ട് ഫൈനലിലെത്തും.

കണക്കിന്റെ കളിയിലാണ് ബാംഗ്ലൂര് രക്ഷപ്പെട്ടത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെക്കാളും ഉയര്‍ന്ന റണ്‍ നിരക്ക് മുറുക്കെപ്പിടിക്കാന്‍ വിരാട് കോഹ്ലിക്കും സംഘത്തിനും കഴിഞ്ഞു. ഇനി ചൊവാഴ്ച്ചത്തെ മത്സരത്തില്‍ ആര് ജയിക്കുമെന്നതിനെ ആശ്രയിച്ചിരിക്കും കൊല്‍ക്കത്തയുടെ ഭാവി. ഹൈദരാബാദാണ് ജയിക്കുന്നതെങ്കില്‍ അവര്‍ മൂന്നാം സ്ഥാനത്തെത്തും. മുംബൈയാണ് ജയിക്കുന്നതെങ്കില്‍ കൊല്‍ക്കത്ത നാലാം സ്ഥാനക്കാരാകും.

You Might Also Like