ഐപിഎള്‍ നടന്നില്ലെങ്കിലും ഓസീസ് താരങ്ങള്‍ക്ക് പ്രതിഫലം മുഴുവനും ലഭിക്കും, കാരണമിതാണ്

Image 3
CricketIPL

കോവിഡ് മഹാമാരി മൂലം ഐപിഎല്‍ പാതിവഴിയില്‍ നിര്‍ത്തിവെച്ചിരിക്കുകയാണല്ലോ. ഇതോടെ ഐപിഎല്ലിലൂടെ ലഭിക്കേണ്ട കോടികളുടെ പ്രതിഫലത്തുക നഷ്ടമാകുമോയെന്ന ആശങ്കയിലാണ് ക്രിക്കറ്റ് താരങ്ങള്‍.

എന്നാല്‍ ഈ ആശങ്കയൊന്നും ബാധിക്കാത്ത ഒരു വിഭാഗം ക്രിക്കറ്റ് താരങ്ങളുണ്ട്. അത്് മറ്റാരുമല്ല, ഓസീസ് ക്രിക്കറ്റ് താരങ്ങളാണ് കളിക്കാനായില്ലെങ്കിലും പ്രതിഫലം ലഭിക്കാന്‍ ഭാഗ്യമുളള താരങ്ങള്‍്. ഐപിഎല്‍ പുനരാരംഭിച്ചാല്‍ തന്നെ അന്താരാഷ്ട്ര ക്രിക്കറ്റിന്റെ തിരക്ക് മൂലം പതിനാലാം സീസണ്‍ ഐപിഎല്ലിലെ ശേഷിക്കുന്ന മത്സരങ്ങളില്‍ കളിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഓസ്‌ട്രേലിയന്‍ താരങ്ങള്‍ക്ക് മുഴുവന്‍ പ്രതിഫലവും ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.

പ്രമുഖ ഓസ്‌ട്രേലിയന്‍ കായിക മാധ്യമം ഫോക്‌സ് സ്‌പോര്‍ട്‌സ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട്. കളികാരുടെ ശമ്പളത്തിന് ഇന്‍ഷുറന്‍സ് പരിരക്ഷയുള്ളതാണ് ഇതിന് കാരണം.

നേരത്തെ 2011 മുതലാണ് ഫ്രാഞ്ചൈസികള്‍ താരങ്ങളുടെ ശമ്പളവും മറ്റും ഇന്‍ഷുറന്‍സ് പരിരക്ഷക്ക് കീഴില്‍ കൊണ്ടു വരാന്‍ തുടങ്ങിയത്. ഏതെങ്കിലും കാരണത്താല്‍ ഐപിഎല്‍ സീസണ്‍ നഷ്ടമായാലും, ടൂര്‍ണമെന്റ് റദ്ദാക്കല്‍ പോലുള്ള കാര്യങ്ങള്‍ സംഭവിച്ചാലും കളികാര്‍ക്ക് അവരുടെ പ്രതിഫലം മുഴുവന്‍ ലഭിക്കുമെന്ന് ഉറപ്പ് വരുത്താന്‍ ഇതോടെ ഫ്രാഞ്ചൈസികള്‍ക്കായി.

സെപ്റ്റംബറില്‍ മത്സരങ്ങള്‍ നടത്താനുള്ള നീക്കങ്ങള്‍ ബിസിസിഐ നടത്തുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടെങ്കിലും ഇക്കാര്യത്തില്‍ ഇതു വരെ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും വന്നിട്ടില്ല. ഇക്കുറി ടൂര്‍ണമെന്റ് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ 2000-2500 കോടി രൂപ വരെയായിരിക്കും ബിസിസിഐയ്ക്ക് സംഭവിക്കാന്‍ പോകുന്ന നഷ്ടമെന്നാണ് കരുതപ്പെടുന്നത്.