ഐപിഎൽ താര ലേലം; മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയ താരങ്ങൾ ഇവർ

Image 3
CricketIPL

ഐപിഎല്ലിലെ ഹോട് ഫേവറൈറ്റുകൾ ആരാണ് എന്ന ചോദ്യത്തിന് മുംബൈ ഇന്ത്യൻസ് എന്നതിൽ കവിഞ്ഞു മറ്റൊരു ഉത്തരം ആർക്കും ഉണ്ടാവില്ല. താരനിബിഢമായ മുംബൈ നിരക്ക് വമ്പൻ താരങ്ങളിൽ നിന്നും നാല് പേരെ മാത്രമാണ് ഐപിഎൽ ചട്ടമനുസരിച്ച് നിലനിർത്താനായത്. അതിനാൽ തന്നെ പെരുമക്കൊത്ത ടീമിനെ താരലേലത്തിലൂടെ പടുത്തുയർത്തുവാൻ മുംബൈക്ക് ആകുമോ എന്നായിരുന്നു ഏവരും ഉറ്റുനോക്കിയത്.

രോഹിത് ശർമ്മ (16 കോടി), ജസ്പ്രീത് ബുംറ (12 കോടി), സൂര്യകുമാർ യാദവ് (8 കോടി), കീറോൺ പൊള്ളാർഡ് (6 കോടി) എന്നിവരാണ് അഞ്ച് തവണ ഐപിഎൽ ചാമ്പ്യൻമാരായ മുംബൈ  നിലനിർത്തിയ താരങ്ങൾ. ഈ വര്ഷം താരങ്ങൾക്കായി പരമാവധി ചിലവാക്കാവുന്ന തുകയായ 90 കോടി രൂപയിൽ നിന്നും 42 കോടി രൂപ ഈ താരങ്ങളെ നിലനിർത്താനായി തന്നെ മുംബൈക്ക് ചിലവഴിക്കേണ്ടിയും വന്നു.

അതിനാൽ തന്നെ 48 കോടി രൂപയുമായാണ് മുംബൈ താരലേലത്തിനെത്തിയത്. ഈ തുകയ്ക്ക് മുംബൈ സ്വന്തമാക്കിയ താരങ്ങൾ ആരൊക്കെയെന്നറിയാം.

ആദ്യ ദിനം പ്രധാനമായും നാല് കളിക്കാരെയാണ് മുംബൈ ലേലത്തിൽ സ്വന്തമാക്കിയത്. ഇതിൽ ആദ്യ ദിനത്തിലെ റെക്കോർഡ് തുകക്കാണ് യുവതാരം  ഇഷാൻ കിഷനെ (15.25 കോടി) മുംബൈ ടീമിലെത്തിച്ചത്. ഇതോടെ ഇഷാൻ  ഐപിഎൽ ലേലത്തിൽ ചരിത്രത്തിലെ ഏറ്റവും വിലപിടിപ്പുള്ള രണ്ടാമത്തെ ഇന്ത്യൻ താരമായും മാറി. ദക്ഷിണാഫ്രിക്കയുടെ പുത്തൻ താരോദയം ഡെവാൾഡ് ബ്രെവിസ് (3 കോടി), മലയാളി താരം ബേസിൽ തമ്പി 30 ലക്ഷം), മുരുകൻ അശ്വിൻ (1.6 കോടി) എന്നിവരെയും ആദ്യ ദിനം മുംബൈ ടീമിലെത്തിച്ചു.