ബാഗില്‍ 62 കോടി രൂപ, ആ താരങ്ങളെ ഒപ്പം കൂട്ടാന്‍ സഞ്ജു

Image 3
CricketIPL

ഐപിഎല്ലില്‍ മെഗാ ലേലം തുടങ്ങാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ വന്‍ മുന്നൊരുക്കത്തിലാണ് ഫ്രാഞ്ചസികളെല്ലാം. പുതിയ സീസണില്‍ തങ്ങള്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന പ്രധാന താരങ്ങളെയെല്ലാം ടീമിലെത്തിക്കാനുളള ആസൂത്രണത്തിലാണ് ഫ്രാഞ്ചസികള്‍.

ഐപിഎല്‍ താരലേലം രാജസ്ഥാന്‍ റോയല്‍സിന് ഏറെ നിര്‍ണ്ണായകമാണെന്നാണ് മലയാളി നായകന്‍ സഞ്ജു സാംസണ്‍ തുറന്ന് സമ്മതിച്ചിരിക്കുന്നത്. അടുത്ത അഞ്ചാറ് വര്‍ഷത്തേക്ക് ടീമിന്റെ അടിത്തറ മെച്ചപ്പെടുത്തുകയാണ് ലക്ഷ്യമിടുന്നതെന്നും സഞ്ജു പറഞ്ഞു. ശനിയാഴ്ച 62 കോടിയുമായിട്ടാണ് രാജസ്ഥാന്‍ ലേലത്തിന് ഇറങ്ങുന്നത്.

ട്രയല്‍സില്‍ മികവ് കാട്ടുന്നവര്‍ ഉള്‍പ്പെടെ എല്ലാ കളിക്കാരെയും കൃത്യമായി നിരീക്ഷിക്കുമെന്നും അവസരം നല്‍കുമെന്നും സഞ്ജു പറഞ്ഞു. ഞങ്ങളുമായി ചേര്‍ന്നു പോകുന്ന, കാഴ്ചപ്പാടുള്ള, ഞങ്ങളെ ഇഷ്ടപ്പെടുന്ന കളിക്കാരെയാണ് തേടുന്നതെന്ന് സഞ്ജു സാംസണ്‍ പറഞ്ഞു.

നായകന്‍ സഞ്ജു സാംസണെ കൂടാതെ ഇംഗ്ളണ്ടിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ജോസ് ബട്‌ലര്‍, യുവ ഓപ്പണര്‍ യശസ്വി ജെയ്സ്വാള്‍ എന്നിവരെയാണ് രാജസ്ഥാന്‍ നിലനിര്‍ത്തിയത്. 14 കോടിയാണ് സഞ്ജുവിന് രാജസ്ഥാന്‍ വിലയിട്ടത്. 10 കോടി ജോസ് ബട്ലര്‍ക്കും ഏഴുകോടി ജെയ്സ്വാളിനുമായി മാറ്റി വെച്ചിരിക്കുകയാണ്.