ഐപിഎല്‍ താരലേലത്തിന് പിന്നാലെ ശിവം ദുബെയെ തേടി മറ്റൊരു സന്തോഷ വാര്‍ത്ത

Image 3
CricketIPL

ഐപിഎല്‍ താരലേലത്തിന്റെ രണ്ടാം ദിനം ശിവം ദുബെയെ തേടി മറ്റൊരു സന്തോഷ വാര്‍ത്ത. ചെന്നൈ സൂപ്പര്‍ കിംഗ്സ് താരത്തെ സ്വന്തമാക്കിയതിന് പിന്നാലെ ശിവം ദുബെയ്ക്ക് ഒരു കുഞ്ഞ് പിറന്നു. ദുബെ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

നേരത്തെ ഐപിഎല്‍ താരലേലത്തില്‍ അന്‍പത് ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന ദുബെയെ സ്വന്തമാക്കാന്‍ മത്സരിച്ചത് ലക്നൗ സൂപ്പര്‍ ജയന്റ്സും പഞ്ചാബ് കിംഗ്സും.

എന്നാല്‍ അപ്രതീക്ഷമായി രംഗത്തെത്തിയ ചെന്നൈ സൂപ്പര്‍ കിംഗ്സ് നാല് കോടി മുടക്കി ദുബേയെ സ്വന്തമാക്കി. ഒരു ഘട്ടത്തില്‍ യുവരാജ് സിംഗിന്റെ പിന്‍ഗാമിയെന്ന് വിശേഷിപ്പിക്കപ്പടുന്ന താരമായിരുന്നു ദുബെ. കഴിഞ്ഞ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന് വേണ്ടിയാണ് കളിച്ചത്. തുടക്കം ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സില്‍.

ധോണിക്കൊപ്പം കളിക്കാനുള്ള സ്വപ്നം സഫലമായെന്ന് താരം പറഞ്ഞു. ഇതിന് പിന്നാലെയാണ് തനിക്ക് കുഞ്ഞ് പിറന്ന സന്തോഷം സാമൂഹിക മാധ്യമങ്ങളിലൂടെ ദുബെ പങ്കുവച്ചത്. കുറേയധികം സന്തോഷം ഒരുമിച്ച് ജീവിതത്തിലേക്ക് വരുന്നുവെന്നായിരുന്നു ദുബേയുടെ പോസ്റ്റ്.

 

View this post on Instagram

 

A post shared by shivam dube (@dubeshivam)

ഐപിഎല്ലില്‍ 23 മത്സരം കളിച്ചിട്ടുള്ള ദുബെയുടെ ഉയര്‍ന്ന സ്‌കോര്‍ ചെന്നൈയ്ക്കെതിരെയാണ്. 64 നോട്ടൗട്ട്. ഫിനിഷറായും ആറാം ബൗളറായും തിളങ്ങാന്‍ കഴിയുന്ന ദുബെ ഇന്ത്യക്കായി ഒരു ഏകദിനത്തിലും 13 ടി20യിലും കളിച്ചിട്ടുണ്ട്.