അക്ഷരാര്‍ത്ഥത്തില്‍ മുംബൈയെ അയാള്‍ തല്ലിച്ചതച്ചു, എന്നിട്ടും ആര്‍ക്കും അവനെ വെറുക്കാനാകില്ല

Image 3
CricketIPL

സന്ദീപ് ദാസ്

സത്യത്തില്‍ അമ്പാട്ടി റായുഡു ഒരു നൊമ്പരമാണ്. ഒരുകാലത്ത് ജൂനിയര്‍ സച്ചിന്‍ എന്ന് വിളിക്കപ്പെട്ടിരുന്ന കളിക്കാരനാണ്. നിര്‍ഭാഗ്യവശാല്‍ അയാളുടെ അന്താരാഷ്ട്ര കരിയര്‍ എങ്ങുമെത്താതെ പോയി.

ഫ്രാഞ്ചെസി ക്രിക്കറ്റിലെങ്കിലും അയാള്‍ ശോഭിക്കുന്നത് സന്തോഷമുള്ള കാഴ്ച്ചയാണ്.

റായുഡു മുംബൈ ഇന്ത്യന്‍സിനെ തല്ലിച്ചതച്ചു. തുറുപ്പുചീട്ടുകളായ ബോള്‍ട്ടിനെയും ബുംറയേയും പോലും വെറുതെവിട്ടില്ല. പക്ഷേ ഒരു മുംബൈ ആരാധകന്‍ പോലും റായുഡുവിനെ വെറുക്കുമെന്ന് തോന്നുന്നില്ല. മുംബൈയെ ഒരു വന്‍ശക്തിയാക്കി മാറ്റുന്നതില്‍ റായുഡു വഹിച്ച പങ്ക് വളരെ വലുതാണ്.

എന്തോ,ഒരുവിധം ആളുകള്‍ക്കെല്ലാം അയാളെ ഇഷ്ടമാണ്!

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍