കൊല്‍ക്കത്തയില്‍ കനത്ത മഴ, മത്സരം ഉപേക്ഷിച്ചാല്‍ സഞ്ജുവും കൂട്ടരും തോറ്റതായി കണക്കാക്കും

ഐപിഎല്‍ 15-ാം സീസണ്‍ പ്ലേ ഓഫ് പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കമാകുകയാണല്ലോ. ആദ്യ ക്വാളിഫയറില്‍ പോയന്റ് പട്ടികയില്‍ ഒന്നാമതെത്തിയ ഗുജറാത്ത് ടെറ്റന്‍സും രണ്ടാം സ്ഥാനക്കാരായ രാജസ്ഥാന്‍ റോയല്‍സും തമ്മിലുളള പോരാട്ടമാണ് നടക്കുന്നത്.

അതെസമയം ക്രിക്കറ്റ് ലോകത്ത് കനത്ത ആശങ്ക സൃഷ്ടിച്ച് കനത്ത മഴയാണ് കൊല്‍ക്കത്തയില്‍ പെയ്യുന്നത്. ഇതോടെ മത്സരം മുടങ്ങിയേക്കുമോന്ന പേടിയും ക്രിക്കറ്റ് ലോകത്തിനുണ്ട്. പട്ടികയില്‍ പിറകിലുള്ള ടീമുകള്‍ക്കാണ് ഇത് ഏറെ ആശങ്ക സൃഷ്ടിക്കുന്നത്.

മത്സരത്തില്‍ ഒരുപന്തുപോലും എറിയാനാകാത്ത രീതിയില്‍ കാലാവസ്ഥയോ മറ്റോ പ്രതികൂലമാവുകയാണെങ്കില്‍ ലീഗ് പട്ടികയില്‍ മുന്നിലുള്ള ടീമിനെ ജയിച്ചതായി പ്രഖ്യാപിക്കുമെന്നാണ് ഐപിഎല്‍ നിയമം. രാജസ്ഥാന്‍-ഗുജറാത്ത് ആദ്യ ക്വാളിഫയറില്‍ മത്സരം നടക്കാതെ വന്നാല്‍ ഗുജറാത്ത് ജയിച്ചതായാണ് പ്രഖ്യാപിക്കുക. പോയന്റ് പട്ടികയില്‍ റോയല്‍സ് രണ്ടാം സ്ഥാനത്തും ഗുജറാത്ത് ഒന്നാം സ്ഥാനത്തുമാണ്.

മഴമൂലം കളി തടസ്സപ്പെടുകയും മത്സരം തുടങ്ങാന്‍ വൈകുകയും ചെയ്താല്‍ മുഴുവന്‍ ഓവറുകളിലും കളി നടക്കാനുള്ള സാധ്യതയുണ്ട്. നിശ്ചിത സമത്തിനും അധികമായി 2 മണിക്കൂര്‍ ആണ് ഇത്തരം ഒരു സാഹചര്യത്തിനായി അനുവദിച്ചിട്ടുണ്ട്. അതായത്, പ്ലേ ഓഫ് മത്സരങ്ങള്‍ ആരംഭിക്കാന്‍ വൈകിയാല്‍ പരമാവധി 9.40ന് വരെ മത്സരം തുടങ്ങാം.

അഹമ്മദാബാദില്‍ നടക്കുന്ന ഫൈനലിന് ഇത് 10.10 ആയിരിക്കും. കാരണം ഫൈനല്‍ ആരംഭിക്കുന്നത് 8 മണിക്കാണ്. ഫൈനലിന് റിസര്‍വ്വ് ദിനവും അനുവദിച്ചിട്ടുണ്ട്. അതേസമയം, പ്ലേ ഓഫ് മത്സരങ്ങള്‍ക്ക് റിസര്‍വ് ഡേ ഉണ്ടായിരിക്കില്ല.

You Might Also Like